എടപ്പാളിൽ ഗുഡ്സ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു

എടപ്പാള്‍: പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറക് വശം റോഡിലേക്ക് ചെരിഞ്ഞതിനേ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. ചേകനൂര്‍, മാണൂര്‍ റോഡില്‍ ഇന്ന് രാവിലെ 7.30 നാണ് അപകടം. കോട്ടക്കലില്‍ നിന്നും എടപ്പാളിലെ പച്ചക്കറി കടയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്നു ഗുഡ്സ് ഓട്ടോറിക്ഷ. അമിത ഭാരം കാരണം ഡന്റല്‍ കോളേജ് കയറ്റത്ത് വെച്ച് ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറക് വശം റോഡിലേക്ക് ചെരിയുകയും ഗുഡ്സ് ഓട്ടോറിക്ഷയുടെ മുന്‍ വശം മുകളിലേക്ക് ഉയരുകയുമായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡില്‍ പരന്ന പച്ചക്കറി മുഴുവന്‍ നാട്ടുകാരാണ് മറ്റൊരു വാഹനത്തിലേക്ക് കയറ്റിയത്.

#360malayalam #360malayalamlive #latestnews

എടപ്പാള്‍: പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറക് വശം റോഡിലേക്ക് ചെരിഞ്ഞതിനേ തുടര്‍ന്ന് അപകടത്തില്‍പ്...    Read More on: http://360malayalam.com/single-post.php?nid=676
എടപ്പാള്‍: പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറക് വശം റോഡിലേക്ക് ചെരിഞ്ഞതിനേ തുടര്‍ന്ന് അപകടത്തില്‍പ്...    Read More on: http://360malayalam.com/single-post.php?nid=676
എടപ്പാളിൽ ഗുഡ്സ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു എടപ്പാള്‍: പച്ചക്കറിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറക് വശം റോഡിലേക്ക് ചെരിഞ്ഞതിനേ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. ചേകനൂര്‍, മാണൂര്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്