കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു.  പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  ബ്ലോക്ക്‌ പഞ്ചായത്ത്‌ ആവിഷ്കരിച്ച പദ്ധതിയാണ് പൊതു സ്ഥലത്ത് വാട്ടർ എ.ടി.എം . പൊതുജനങ്ങൾ കൂടുതലായി വന്നുചേരുന്ന പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിസരം, കാലടി കുടുംബാരോഗ്യ കേന്ദ്രം, എടപ്പാൾ അംശക്കച്ചേരി, തവനൂർ മിനി പമ്പ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്.
 തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിപി നസീറ അധ്യക്ഷയായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #wateratm

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. പൊന്നാനി ...    Read More on: http://360malayalam.com/single-post.php?nid=6755
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. പൊന്നാനി ...    Read More on: http://360malayalam.com/single-post.php?nid=6755
കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം മിനി പമ്പയില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്