കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി

തവനൂർ കാർഷിക സർവകലാശാല കോളജിൽ കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക രംഗം ഇല്ലാതായിപ്പോകുന്ന അവസ്ഥയിൽ നിന്നും കാർഷിക മേഖല ഉണർന്നു പ്രർത്തിച്ചു വരികയാണെണും അതിനായി ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായവും ഈ രംഗത്തേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഹെക്ടർ കണക്കിന് തരിശ് ഭൂമികൾ ഇന്ന് കൃഷിയാൽ സമൃദ്ധമായിരിക്കുന്നുവെന്നും കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനങ്ങളും കാർഷിക മേഖലക്ക് ഉണർവേകിയിട്ടുണ്ടെന്നും അധ്യക്ഷനായ ഡോ. കെ.ടി ജലീൽ എം.എൽ എ പറഞ്ഞു.


 കാർഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കർഷകർക്ക്
പരിചയപ്പെടുത്താനാണ് മാർച്ച് നാലുവരെ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കതിർ 22 സാങ്കേതികവിദ്യാവാരം ആഘോഷിക്കുന്നത്. സാങ്കേതിക വിദ്യാവാരത്തോടനുബന്ധിച്ച് നെല്ല്, വാഴ , പച്ചക്കറി എന്നീ വിളകളിലേയും, മൃഗ സംരക്ഷണം, കാർഷിക യന്ത്രവൽക്കരണം കൃഷി എന്നീ മേഖലകളിലെയും നൂതന സാങ്കേതിക വിദ്യകൾ കേന്ദ്രീകരിച്ചുള്ള സെമിനാറുകളും പ്രദർശനവും നടന്നു.

 കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്‌സറ്റൻഷൻ ജയശ്രീ കൃഷ്ണൻകുട്ടി , രജിസ്ട്രാർ സക്കീർ ഹുസൈൻ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സി.പി നസീറ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #agricultural

തവനൂർ കാർഷിക സർവകലാശാല കോളജിൽ കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ...    Read More on: http://360malayalam.com/single-post.php?nid=6754
തവനൂർ കാർഷിക സർവകലാശാല കോളജിൽ കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ...    Read More on: http://360malayalam.com/single-post.php?nid=6754
കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി തവനൂർ കാർഷിക സർവകലാശാല കോളജിൽ കതിർ സാങ്കേതിക വിദ്യാവാരത്തിന് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക രംഗം ഇല്ലാതായിപ്പോകുന്ന അവസ്ഥയിൽ നിന്നും കാർഷിക മേഖല ഉണർന്നു പ്രർത്തിച്ചു വരികയാണെണും അതിനായി ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായവും ഈ രംഗത്തേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്