തണ്ണീര്‍തട പക്ഷികളുടെ സര്‍വേ നടത്തുന്നു

 കേരളാ വനം വന്യ ജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ  നേതൃത്വത്തില്‍ ജില്ലയിലെ തിരുനാവായ ഭാഗങ്ങളിലെ തണ്ണീര്‍തടങ്ങളില്‍ ഫെബ്രുവരി 28ന്  തണ്ണീര്‍തട പക്ഷികളുടെ സര്‍വേ നടത്തുന്നു. മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ഫ്രന്‍സ് ഓഫ് നേച്ചര്‍, റീ -എക്കോ തിരുന്നാവായ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തുന്നത്. പട്ടര്‍നടക്കാവ് (കുണ്ടിലങ്ങാടി), വലിയപറപ്പൂര്‍ കായല്‍, ചെമ്പിക്കല്‍ (മഞ്ചാടി) താമരകുളം, സൗത്ത് പല്ലാര്‍, ബന്ദര്‍ കടവ്, എന്നിവിടങ്ങളിലാണ് സര്‍വേ നടത്തുന്നത്. ഈ പ്രദേശങ്ങളില്‍ ധാരാളം ദേശാടന പക്ഷികളും എത്താറുണ്ട്. തണ്ണീര്‍തടപക്ഷികളുടെ സംരക്ഷണത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും തണ്ണീര്‍തടപക്ഷികളുടെ വൈവിധ്യം, അവ നേരിടുന്ന വെല്ലുവിളികള്‍, തണ്ണീര്‍തടങ്ങളിലെ പക്ഷികളുടെ ആവസവ്യവസ്ഥ എന്നിവ മനസിലാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സര്‍വേ നടത്തുന്നത്. വനം വകുപ്പ് ജീവനക്കാര്‍, പക്ഷി നിരീക്ഷകര്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ഒരു ദിവസത്തെ സര്‍വേയില്‍ പങ്കെടുക്കുന്നത്.


#360malayalam #360malayalamlive #latestnews

കേരളാ വനം വന്യ ജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തിരുനാവായ ഭാഗങ്ങളിലെ തണ്ണീര്‍തടങ്ങ...    Read More on: http://360malayalam.com/single-post.php?nid=6734
കേരളാ വനം വന്യ ജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തിരുനാവായ ഭാഗങ്ങളിലെ തണ്ണീര്‍തടങ്ങ...    Read More on: http://360malayalam.com/single-post.php?nid=6734
തണ്ണീര്‍തട പക്ഷികളുടെ സര്‍വേ നടത്തുന്നു കേരളാ വനം വന്യ ജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തിരുനാവായ ഭാഗങ്ങളിലെ തണ്ണീര്‍തടങ്ങളില്‍ ഫെബ്രുവരി 28ന് തണ്ണീര്‍തട പക്ഷികളുടെ സര്‍വേ നടത്തുന്നു. മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ഫ്രന്‍സ് ഓഫ് നേച്ചര്‍, റീ -എക്കോ തിരുന്നാവായ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്