പൊന്നാനിയില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു

പൊന്നാനി നഗരസഭാ പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്കായി വിപുലമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. നഗരസഭ പ്രദേശത്തെ തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികളുടെയും ഇ.എസ്.ടി.പി പദ്ധതി പ്രകാരം പരിശീലനം ലഭിച്ചിട്ടും തൊഴില്‍ ലഭിക്കാത്തവര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാണ് മേളകള്‍. മേളകളില്‍ തൊഴില്‍ നല്‍കുന്നതിനായി നഗരസഭ പരിധിയിലും പുറത്തുമുള്ള വിവിധ തൊഴില്‍ ദാതാക്കള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും.

പൊന്നാനിയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മിക്കുന്ന പ്രവൃത്തി പെട്രേഡ്‌സ് ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ജൈവ വൈവിധ്യ ബോര്‍ഡിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഹാര്‍ബര്‍ പരിസരത്തെ കണ്ടല്‍ കാട് പ്രദേശത്തും, നൈതല്ലൂര്‍ 12ാം വാര്‍ഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള  സ്ഥലത്തുമാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.  

പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിന് ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ഥന്‍, സ്ഥിരം സമിതി അംഗങ്ങളായ എം.ആബിദ, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍ കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍, അനുപമ മുരളീധരന്‍, കെ.ഗിരീഷ് കുമാര്‍, അജീന ജബ്ബാര്‍, പി.വി അബ്ദുള്‍ ലത്തീഫ്, വി.പി പ്രബീഷ്, നഗരസഭാ എഞ്ചിനീയര്‍ സുജിത് ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭാ പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്കായി വിപുലമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6729
പൊന്നാനി നഗരസഭാ പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്കായി വിപുലമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6729
പൊന്നാനിയില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു പൊന്നാനി നഗരസഭാ പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്കായി വിപുലമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. നഗരസഭ പ്രദേശത്തെ തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികളുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്