ജലജീവൻ മിഷനിൽ താത്കാലിക നിയമനം

ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആരംഭിച്ച ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പ്രവർത്തനങ്ങളിലേക്ക് വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പദ്ധതി പൂർത്തീകരണം, അല്ലെങ്കിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. സാമ്പ്‌ളിങ് അസ്സിസ്റ്റന്റ് (എസ്.എസ്.എൽ.സി), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം), ജെ.ജെ.എം വളണ്ടിയർ (സിവിൽ ഡിപ്ലോമ) എന്നീ തസ്തികകളിലേക്കാണ് നിയമനം. താത്പര്യമുള്ളവർ മലപ്പുറം കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ സബ് ജില്ലാ ലാബിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാവണം. അഭിമുഖ തീയതി- സാമ്പ്‌ലിങ് അസ്സിസ്റ്റൻറ്: ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ആഗസ്റ്റ് ഒമ്പതിന് രാവിലെ 11ന്. ജെ.ജെ.എം വളണ്ടിയർ: ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന്. ഫോൺ: 8547638573.

#360malayalam #360malayalamlive #latestnews

ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആരംഭിച്ച ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പ്രവർത്ത...    Read More on: http://360malayalam.com/single-post.php?nid=7927
ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആരംഭിച്ച ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പ്രവർത്ത...    Read More on: http://360malayalam.com/single-post.php?nid=7927
ജലജീവൻ മിഷനിൽ താത്കാലിക നിയമനം ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആരംഭിച്ച ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പ്രവർത്തനങ്ങളിലേക്ക് വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പദ്ധതി പൂർത്തീകരണം, അല്ലെങ്കിൽ പരമാവധി ഒരു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്