ലൈസൻസ് ക്യാമ്പ് അവസാനിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൻ്റെ ഭാഗമായി സംയുക്തമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ പെരുമ്പടപ്പ് മഠത്തിൽ കോംപ്ലക്സ്കിൽ വെച്ച് നടത്തിയ ലൈസൻസ് ക്യാമ്പ് അവസാനിച്ചു. ആകെ 140 അപേക്ഷകൾ വന്നതിൽ 110 അപേക്ഷകൾക്ക് തീർപ്പു കൽപ്പിച്ച ലൈസൻസ് ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യവസായം പ്രോത്സാഹിപ്പിക്കുക എന്ന നയം മികച്ച രീതിയിൽ നടപ്പാക്കാൻ പഞ്ചായത്ത്‌ മുൻകൈ എടുത്ത് നടത്തിയ ക്യാമ്പ് വരും വർഷങ്ങളിൽ കൂടുതൽ സംവിധാനങ്ങളോട് കൂടി നടക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പരിപാടി ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയതു.  ഗ്രാമപ്പഞ്ചായത്ത് അംഗം സുനിൽ അധ്യക്ഷനായി. വാർഡ് മെമ്പർ  സഖറിയ , ഏകോപന സമിതി പ്രസിഡണ്ട്  യുസഫ് അറഫ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജയരാജൻ , വിവേക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൻ്റെ ഭാഗമായി സംയുക്തമായി ചൊവ്വ, ബുധൻ ദിവസ...    Read More on: http://360malayalam.com/single-post.php?nid=6726
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൻ്റെ ഭാഗമായി സംയുക്തമായി ചൊവ്വ, ബുധൻ ദിവസ...    Read More on: http://360malayalam.com/single-post.php?nid=6726
ലൈസൻസ് ക്യാമ്പ് അവസാനിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൻ്റെ ഭാഗമായി സംയുക്തമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ പെരുമ്പടപ്പ് മഠത്തിൽ കോംപ്ലക്സ്കിൽ വെച്ച് നടത്തിയ ലൈസൻസ് ക്യാമ്പ് അവസാനിച്ചു. ആകെ 140 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്