വെളിയങ്കോട് ചങ്ങാടംറോഡ് അഴിമതി: ഡി.വൈ.എഫ്.ഐ. പ്രത്യക്ഷ സമരത്തിന്

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ -ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ഇ -ടെൻഡർ വേണമെന്നിരിക്കെ 21.30 ലക്ഷം രൂപയുടെ നിർമാണം ഇ -ടെൻഡറില്ലാതെ നടത്തിയതിനുപിന്നിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും, അസി. എൻജിനീയറും, കരാറുകാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഈ അഴിമതിയുടെ മറപിടിച്ചു ഭാവിയിൽ വലിയൊരു അഴിമതിക്ക് കളമൊരുക്കുകയാണ് ഈ മൂവർസംഘമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങാടംറോഡ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതിനൽകിയതായും അഴിമതി പൊതുജനമധ്യത്തിൽ തുറന്നുകാണിക്കുന്നതിനായി ഡി.വൈ.എഫ്.ഐ. പ്രത്യക്ഷസമര പരിപാടികൾ നടത്തുമെന്നും. ചങ്ങാടംറോഡ് നിർമാണം സംബന്ധിച്ചുള്ള വിശദീകരണം പൊതുസമൂഹത്തോട് പറയാൻ പഞ്ചായത്ത് യു.ഡി.എഫ്. ഭരണസമിതി തയ്യാറാവണമെന്നും പഞ്ചായത്തിലെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലായിവരുന്ന മുഴുവൻ പ്രവൃത്തികളും ഇ -ടെൻഡറിലൂടെ നടപ്പാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് നൗഫൽ പൂക്കൈത, സെക്രട്ടറിയേറ്റംഗം സി.പി. അഭിലാഷ്, എരമംഗലം മേഖലാ സെക്രട്ടറി ബക്കർഫാസി, മൻജേഷ് എന്നിവർ പങ്കെടുത്തു.



#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ -ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയെന്ന് ഡി.വൈ.എഫ്.ഐ. നേതാക്ക...    Read More on: http://360malayalam.com/single-post.php?nid=6705
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ -ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയെന്ന് ഡി.വൈ.എഫ്.ഐ. നേതാക്ക...    Read More on: http://360malayalam.com/single-post.php?nid=6705
വെളിയങ്കോട് ചങ്ങാടംറോഡ് അഴിമതി: ഡി.വൈ.എഫ്.ഐ. പ്രത്യക്ഷ സമരത്തിന് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ -ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ഇ -ടെൻഡർ വേണമെന്നിരിക്കെ 21.30 ലക്ഷം രൂപയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്