കോവിഡ് ബാധിച്ച് മരിച്ച പട്ടികജാതിക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക വായ്പ

കോവിഡിന്റെ രണ്ടാം  തരംഗത്തില്‍  രോഗം ബാധിച്ച്  മരിച്ച പട്ടികജാതി വിഭാഗക്കാരുടെ  ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന  പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം മുടങ്ങിയ കുടുംബങ്ങളുടെ പുനര്‍ജീവനത്തിനായി സ്മൈല്‍ എന്ന പേരിലുള്ള പുതിയ വായ്പ പദ്ധതി പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് നടപ്പാക്കുന്നത്. കോവിഡ് മരിച്ച പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി, കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് വായ്പ നല്‍കുന്നത്.  വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനമാണ്.  മരിച്ച വ്യക്തി പട്ടികജാതിയില്‍പ്പെട്ടവരായിരിക്കണം.  അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന്  ലക്ഷം രൂപയില്‍ കവിയരുത്. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് തെളിയിക്കുന്നതിനാവശ്യമായ ആധികാരികമായ രേഖ അപേക്ഷകന്‍ ഹാജരാക്കണം.  കോര്‍പ്പറേഷന്റെ നിലവിലെ മറ്റു വായ്പാ നിബന്ധനകള്‍ പാലിക്കുന്നതിനും അപേക്ഷകര്‍ ബാധ്യസ്ഥനാണ്. താത്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി 28നകം അപേക്ഷിക്കണം. ഫോണ്‍: 0483 2731496

#360malayalam #360malayalamlive #latestnews #covid

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച് മരിച്ച പട്ടികജാതി വിഭാഗക്കാരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവ...    Read More on: http://360malayalam.com/single-post.php?nid=6698
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച് മരിച്ച പട്ടികജാതി വിഭാഗക്കാരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവ...    Read More on: http://360malayalam.com/single-post.php?nid=6698
കോവിഡ് ബാധിച്ച് മരിച്ച പട്ടികജാതിക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക വായ്പ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച് മരിച്ച പട്ടികജാതി വിഭാഗക്കാരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം മുടങ്ങിയ കുടുംബങ്ങളുടെ പുനര്‍ജീവനത്തിനായി സ്മൈല്‍ എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്