ചങ്ങാടം റോഡിന്റെ പേരിലുള്ള അഴിമതി കരാർ നിർത്തലാക്കുക; പഞ്ചായത്ത് ഭരണ സമിതി ഉദ്യോഗസ്ഥ ഒത്തുകളി അവസാനിപ്പിക്കുക: ഡി വൈ എഫ് ഐ

ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്  അഴിമതി കരാറുമായുള്ള ടെൻണ്ടർ നടപടികൾക്കെതിരെ ഡി വൈ എഫ് ഐ   എരമംഗലം മേഖലാ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. വെളിയംകോട് ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാറുന്ന അഴിമതി കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. 21.5 ലക്ഷം രൂപയുടെ പ്രവൃത്തി നടന്നെന്ന് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയ റോഡിൽ വീണ്ടും 14.5 ലക്ഷം രൂപ വകയിരുത്തി നടന്ന പ്രവൃത്തിക്ക് വീണ്ടും പണം അടിച്ചെടുക്കുന്ന  വൻകൊള്ളയാണ് നടക്കുന്നത്. മാത്രമല്ല 5 ലക്ഷം രൂപയുടെ മുകളിലുള്ള പ്രവൃത്തികൾ ഇ ടെണ്ടറായി നടക്കണമെന്ന് നിയമമുള്ളപ്പോൾ അത് മറികടന്ന് സ്വന്തം താൽപ്പര്യക്കാർക്കും ബിനാമികൾക്കും വർക്ക് കൊടുക്കാൻ പല പേരുകളിൽ ഒരു റോഡിൽ തന്നെ പ്രവൃത്തി നടത്താൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ്.

പഞ്ചായത്തിലെ എൽ ഡി എഫ് കക്ഷി നേതാവ് സഖാവ് എൻ കെ ഹുസൈൻ ഈ വിഷയം പത്രമാധ്യമങ്ങൾ മുഖേനെ ഉന്നയിച്ചിട്ടും ഇതുവരെ പ്രസിഡണ്ട് പ്രതികരിച്ചിട്ടില്ല. വെളിയംകോട് പഞ്ചായത്തിലെ റോഡ് വർക്കിൽ നടക്കുന്ന അഴിമതിക്കെതിരെ ആ റോഡുമായി ബന്ദപ്പെട്ട ടെൻണ്ടർ നടപടികൾ നിർത്തി വെച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  ഡി വൈ എഫ് ഐ  എരമംഗലം മേഖലാ കമ്മറ്റി കഴിഞ്ഞ ദിവസം ഉന്നതാധികാരികൾക്ക് പരാതി നൽകിയിരുന്നു.

എന്നിട്ടും ടെൻണ്ടർ നടപടികളുമായി മുന്നോട്ട് പോവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന്  ഡി വൈ എഫ് ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് എ.ഇയുമായും സെക്രട്ടറിയുമായും സംസാരിച്ച് ചങ്ങാടം റോഡുമായി ബന്ദപ്പെട്ട ടെണ്ടർ നടപടികൾ ഡി വൈ എഫ് ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വഷണ വിധേയമായി നിർത്തി വെക്കാമെന്ന് സെക്രട്ടറി ഡി വൈ എഫ് ഐ  ക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.


ഡി വൈ എഫ് ഐ  ബ്ലോക്ക് പ്രസിഡന്റ് നൗഫൽ പൂക്കൈത സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മേഖലാ പ്രസിഡന്റ് ബക്കർ ഫാസി സ്വാഗതവും പ്രസിഡന്റ് സുനീർ അദ്യക്ഷതയും വഹിച്ചു. ഡി വൈ എഫ് ഐ  മുൻ ബ്ലോക്ക് പ്രസിഡന്റ് ടി ഗിരിവാസൻ , ഡി വൈ എഫ് ഐ  ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ സി പി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കരാറുമായുള്ള ടെൻണ്ടർ നടപടികൾക്കെതിരെ ഡി വൈ എഫ് ഐ എരമംഗലം മേഖലാ കമ്മറ്റി പ്രതി...    Read More on: http://360malayalam.com/single-post.php?nid=6651
ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കരാറുമായുള്ള ടെൻണ്ടർ നടപടികൾക്കെതിരെ ഡി വൈ എഫ് ഐ എരമംഗലം മേഖലാ കമ്മറ്റി പ്രതി...    Read More on: http://360malayalam.com/single-post.php?nid=6651
ചങ്ങാടം റോഡിന്റെ പേരിലുള്ള അഴിമതി കരാർ നിർത്തലാക്കുക; പഞ്ചായത്ത് ഭരണ സമിതി ഉദ്യോഗസ്ഥ ഒത്തുകളി അവസാനിപ്പിക്കുക: ഡി വൈ എഫ് ഐ ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കരാറുമായുള്ള ടെൻണ്ടർ നടപടികൾക്കെതിരെ ഡി വൈ എഫ് ഐ എരമംഗലം മേഖലാ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. വെളിയംകോട് ചങ്ങാടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാറുന്ന അഴിമതി കഥകൾ പുറത്ത് വന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്