കായ കല്‍പ് അവാര്‍ഡില്‍ തിളങ്ങി വീണ്ടും മലപ്പുറം ജില്ല

ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ ്ക്കരിച്ച കായകല്‍പ് അവാര്‍ഡ് തിളക്കത്തില്‍ വീണ്ടും മലപ്പുറം ജില്ല. ആറ് അവാര്‍ഡുകളാണ് ജില്ലയ്ക്ക് സ്വന്ത മാക്കാനായത്. കഴിഞ്ഞ വര്‍ഷത്തെ കായ കല്‍പ് അവാര്‍ഡാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുളള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് വാഴക്കാട് സാമൂഹികാരോഗ്യ കേന്ദ്രം 97 ശതമാനം മാര്‍ക്കോടെ സ്വന്തമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് അ വാര്‍ഡ് നല്‍കിയത്. തേര്‍ഡ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെട്ടേക്കോട് 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനമായ രണ്ട് ല ക്ഷം രൂപയുടെ അവാര്‍ഡ് നേടി.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി സി.എച്ച.്‌സി കാളികാവും (81.29 ശതമാനം), സി.എച്ച്.സി എടപ്പാളും (80.29 ശ തമാനം) കമന്റേഷന്‍ അവാര്‍ഡ് സ്വന്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ചെമ്മലശ്ശേരി കുടുംബാരോഗ്യ കേന്ദ്രം (91 ശ തമാനം), ചോക്കാട് കുടുംബാരോഗ്യകേന്ദ്രം (90 ശതമാനം) എന്നിവ കമന്റേഷന്‍ അവാര്‍ഡും സ്വന്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, മെ ഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ ക്വാളിറ്റി ടീം, അര്‍ബന്‍ ഹെല്‍ത്ത് ടീം, പി.ആര്‍.ഒമാര്‍, ആ ശുപത്രി ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രയത്‌നത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.



#360malayalam #360malayalamlive #latestnews

ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിപ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ...    Read More on: http://360malayalam.com/single-post.php?nid=6638
ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിപ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ...    Read More on: http://360malayalam.com/single-post.php?nid=6638
കായ കല്‍പ് അവാര്‍ഡില്‍ തിളങ്ങി വീണ്ടും മലപ്പുറം ജില്ല ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിപ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ ്ക്കരിച്ച കായകല്‍പ് അവാര്‍ഡ് തിളക്കത്തില്‍ വീണ്ടും മലപ്പുറം ജില്ല. ആറ് അവാര്‍ഡുകളാണ് ജില്ലയ്ക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ വര്‍ഷത്തെ കായ കല്‍പ് അവാര്‍ഡാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്