ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും നിർമിക്കാനും താല്പര്യമുള്ള കുട്ടികൾക്ക് അവസരം

ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി  സർക്കാർ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫിലിം നിർമ്മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നു.  ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 11-ാം ക്ലാസ് വിദ്യാർത്ഥികൾക്കുമാണ് അവസരം നൽകുന്നത്. 

          താല്പര്യമുള്ള സർക്കാർ വിദ്യാലയങ്ങൾ ഫെബ്രുവരി 5 ന് മുമ്പ്  ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കുക. ഷോർട്ട് ഫിലിം നിർമ്മാണത്തിന് സ്കൂൾ തല മേൽനോട്ടം വഹിക്കാൻ താല്പര്യമുള്ള ഒരു അധ്യാപകൻ / അധ്യാപികയുടെ പേര് കൂടി ഫോമിൽ ചേർക്കണം. 

         ഓരോ ബ്ലോക്കിൽ നിന്നും രണ്ട് ഹൈസ്ക്കൂകളെയും ഒരു ഹയർ സെക്കന്ററി/ വൊക്കേഷണൽ സ്കൂളിനേയുമാണ് തെരഞ്ഞെടുക്കുക.

       സ്കൂൾതല കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന അധ്യാപകർക്കുള്ള  അര ദിവസത്തെ പരിശീലനം ഫെബ്രു. 7/ 8 തിയതികളിൽ നടക്കും. തുടർന്ന് വിദ്യാർത്ഥികൾക്ക് അഭിനയം, സ്ക്രിപ്റ്റ്, ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , ഡബ്ബിംങ് തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. 51 വിദ്യാലയങ്ങളിൽ നിന്നും 10 വിദ്യാർത്ഥികൾക്ക് വീതം ആകെ 510 പേർക്കാണ് പരിശീലനം നൽകുന്നത്.

        സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിവിധ സ്ക്കൂളുകൾ നിർമ്മിക്കുന്ന ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കുന്നതിനായി മാർച്ച് 19 ന് പ്രത്യേക ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതാണ്. ഒരോ വിദ്യാലയത്തിനും 10000 രൂപാ വീതം സാമ്പത്തിക സഹായവും മറ്റു പരിശീലന ചെലവുകളും  നൽകും.പട്ടികജാതി വകുപ്പിന്റെ കോർപ്രസ്സ് ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


#360malayalam #360malayalamlive #latestnews #covid

ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സർക്കാർ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫ...    Read More on: http://360malayalam.com/single-post.php?nid=6609
ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സർക്കാർ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫ...    Read More on: http://360malayalam.com/single-post.php?nid=6609
ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും നിർമിക്കാനും താല്പര്യമുള്ള കുട്ടികൾക്ക് അവസരം ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സർക്കാർ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫിലിം നിർമ്മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹയർ സെക്കന്ററി/ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്