പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ചവർ 78.8%; വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി

പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയി. ഇതോടെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന്‍ എടുത്തതായാണ് കൈറ്റിന്റെ 'സമ്പൂര്‍ണ' സോഫ്റ്റ്‍വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന്‍ എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാരണം വാക്സിന്‍ എടുക്കാന്‍ കഴിയാത്തത് 14261 (1.1%) കുട്ടികള്‍ക്കാണ്.

കൊല്ലം (88.1%), തൃശൂര്‍ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3%), കാസറഗോഡ് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്.

വാക്സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍ കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%). വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.


#360malayalam #360malayalamlive #latestnews

പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയി. ഇതോടെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും ...    Read More on: http://360malayalam.com/single-post.php?nid=6595
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയി. ഇതോടെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും ...    Read More on: http://360malayalam.com/single-post.php?nid=6595
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ചവർ 78.8%; വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയി. ഇതോടെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന്‍ എടുത്തതായാണ് കൈറ്റിന്റെ 'സമ്പൂര്‍ണ' സോഫ്റ്റ്‍വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്