ഗാന്ധിയൻ- സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങൾ തിരിച്ചു പിടിക്കണം; ആലങ്കോട് ലീലാകൃഷ്ണൻ

സമൂഹത്തിൽ  വേരോടിയ അസമത്വവും അനീതിയുമാണ് വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾക്ക്  വളക്കൂറായി മാറുന്നതെ ന്നും ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യന്റെ ജീവിത പുരോഗതി ഉറപ്പുവരുത്തുന്ന ഗാന്ധിയൻ - സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങൾ പ്രായോഗികമായി തിരിച്ചുപിടിക്കണമെന്നും പ്രശസ്ത കവിയും എഴുത്തുകാരനും യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ. മതനിരപേക്ഷതയും ജനാധിപത്യവും അംഗീകരിക്കാത്ത വർഗ്ഗീയ ശക്തികളാണ് മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായ മഹാത്മജിയെ വധിച്ചതെന്നും മതേതര ഇന്ത്യയുടെ കാവലാളാവുകയാണ് ഓരോ പൗരന്റെയും കാലിക ധർമ്മമെന്നും ആലങ്കോട് ലീലാകൃഷ്ണൻ  പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനത്തോടാനുബന്ധിച്ചു അഞ്ചുദിവസക്കാലം യുവകലാസാഹിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഓൺലൈൻ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സി. വി. പൗലോസ്, ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ, പൊന്നാനി മണ്ഡലം ഭാരവാഹികളായ സജീഷ് മാറഞ്ചേരി, പ്രഗിലേഷ്,സലാം എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

സമൂഹത്തിൽ വേരോടിയ അസമത്വവും അനീതിയുമാണ് വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾക്ക് വളക്കൂറായി മാറുന്നതെ ന്നും ജനാധിപത്യവും മതേതരത്വവും ന...    Read More on: http://360malayalam.com/single-post.php?nid=6555
സമൂഹത്തിൽ വേരോടിയ അസമത്വവും അനീതിയുമാണ് വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾക്ക് വളക്കൂറായി മാറുന്നതെ ന്നും ജനാധിപത്യവും മതേതരത്വവും ന...    Read More on: http://360malayalam.com/single-post.php?nid=6555
ഗാന്ധിയൻ- സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങൾ തിരിച്ചു പിടിക്കണം; ആലങ്കോട് ലീലാകൃഷ്ണൻ സമൂഹത്തിൽ വേരോടിയ അസമത്വവും അനീതിയുമാണ് വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾക്ക് വളക്കൂറായി മാറുന്നതെ ന്നും ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യന്റെ ജീവിത പുരോഗതി ഉറപ്പുവരുത്തുന്ന ഗാന്ധിയൻ - സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്