രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

കോവിഡ് സാഹചര്യത്തിൽ കനത്തസുരക്ഷയിൽ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകർഷണമായ പരേഡ് രാജ്‌പഥിൽ നടന്നു.  രാവിലെ പത്തരയോടെയാണ് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിപബ്ലിക് ദിന പരേഡ് രാജ്പഥിൽ ആരംഭിച്ചത്. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നർത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. 

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമില്ല.


#360malayalam #360malayalamlive #latestnews

കോവിഡ് സാഹചര്യത്തിൽ കനത്തസുരക്ഷയിൽ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്...    Read More on: http://360malayalam.com/single-post.php?nid=6547
കോവിഡ് സാഹചര്യത്തിൽ കനത്തസുരക്ഷയിൽ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്...    Read More on: http://360malayalam.com/single-post.php?nid=6547
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു കോവിഡ് സാഹചര്യത്തിൽ കനത്തസുരക്ഷയിൽ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകർഷണമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്