വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം.

വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തി. അഞ്ചാം വാർഡിൽ പട്ടര് മഠത്തിൽ ദിനേശിൻ്റെ (ദിനു ) വീട്ടിലാണ് മോഷണം നടന്നത്. വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ കുത്തിതുറന്നാണ് കള്ളൻ അകത്ത് കടന്നത്. ഞായറാഴ്ച്ച രാത്രിയോടെ മോഷണം നടന്നത്.ശനിയാഴ്ച്ച രാത്രിയിൽ കുടുംബം ബന്ധുവിൻ്റെ കല്യാണത്തിനായി വീട് പുട്ടി പോയി.തിങ്കളാഴ്ച്ച വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ  വിവരമറിയുന്നത്.അലമാരയിലെ വസ്ത്രങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു.പ്രാഥമിക പരിശോധനയിൽ രണ്ട് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു വളയും, കമ്മല്ലുമാണ് കവർന്നത്. മുറിയിൽ സുക്ഷിച്ചിരുന്ന രണ്ട് കുടുക്ക പൊട്ടിച്ച് പണവും കവർന്നിട്ടുണ്ട്.5000 രൂപയോളം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.സംഭവത്തിൽ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.ചൊവാഴ്ച്ച വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തും.



#360malayalam #360malayalamlive #latestnews

വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തി. അഞ്ചാം വാർഡിൽ പട്ടര് മഠത്തിൽ ദിനേശിൻ്റെ (ദിനു ) വീട്ടിലാണ് മോഷണം നടന്നത്. ...    Read More on: http://360malayalam.com/single-post.php?nid=6540
വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തി. അഞ്ചാം വാർഡിൽ പട്ടര് മഠത്തിൽ ദിനേശിൻ്റെ (ദിനു ) വീട്ടിലാണ് മോഷണം നടന്നത്. ...    Read More on: http://360malayalam.com/single-post.php?nid=6540
വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം. വെളിയംങ്കോട് പഴഞ്ഞിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തി. അഞ്ചാം വാർഡിൽ പട്ടര് മഠത്തിൽ ദിനേശിൻ്റെ (ദിനു ) വീട്ടിലാണ് മോഷണം നടന്നത്. വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ കുത്തിതുറന്നാണ് കള്ളൻ അകത്ത് കടന്നത്. ഞായറാഴ്ച്ച രാത്രിയോടെ മോഷണം നടന്നത്.ശനിയാഴ്ച്ച രാത്രിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്