ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്.2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്.


ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ  1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള  ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്ങിയ ശസ്ത്രക്രിയകളും ഇവിടെ ചെയ്യുന്നുണ്ട്.


ജില്ലാ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം 515 (അഞ്ഞൂറ്റിപതിനഞ്ച്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ ചെയ്തത്.മുതിർന്നവരിലേയും കുട്ടികളിലെയും ഹെർണിയ, തൈറോയ്ഡ് രോഗങ്ങൾ,വരിക്കോസ്വെയ്ൻ,അപ്പെൻഡിസൈറ്റിസ്,വെരിക്കോസീൽ തുടങ്ങിയവക്കുള്ള  ശസ്ത്രക്രിയകളാണ് അധികവും ചെയ്തത്.രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ ബാധിതർക്കുള്ള ശസ്ത്രക്രിയകൾ ചെയ്ത സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ  ആദ്യത്തെതാണ് തിരൂർ ജില്ലാആശുപത്രി.ജില്ലാ ആശുപത്രിയിലെ രക്തജന്യരോഗബാധിതർക്കു വേണ്ടിയുള്ള ജില്ലാതല ഡേ കെയർ സെൻററുമായി ചേർന്നാണ് ഹീമോഫീലിയ ബാധിതർക്കുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നത്.


469 ശസ്ത്രക്രിയകളാണ്  ജില്ലാആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഈ കാലയളവിൽ ചെയ്തത്.അമ്പതിലധികം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇവിടെ ചെയ്തിട്ടുണ്ട്.വിവിധ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയകൾ ചെയ്തുകിട്ടുന്നത് രോഗികൾക്ക് വലിയ ഒരനുഗ്രഹമാണ്.


ഇ.എൻ.ടി വിഭാഗത്തിൽ ,കോർട്ടിക്കൽ മാസ്റ്റോയ്ഡക്ടമി (ചെവിയിലെ പഴുപ്പിനുള്ള ചികിത്സ),കർണ്ണപടത്തിലെ ദ്വാരം അടച്ച് കേൾവി ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ,തൊണ്ടയിലെ ടോൺസിലുകളിലെയും അഡ്‌നോയ്ഡുകളിലെയും പഴുപ്പിനുള്ള ശസ്ത്രക്രിയകൾ,മൂക്ക്പാലത്തിലെ വളവും ദശയും പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ,സൈനസുകളിലെ ദശകൾ മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾ,സ്വനതന്തുക്കളിലെ മുഴകൾ നീക്കി ശബ്ദംവീണ്ടെടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ തുടങ്ങിയവയാണ് ഇ.എൻ.ടി വിഭാഗത്തിലെ പ്രധാനശസ്ത്രക്രിയകൾ.122 ശസ്ത്രക്രിയകളാണ് ഈ വിഭാഗത്തിൽ ചെയ്തത്.

നേത്രശസ്ത്രക്രിയാവിഭാഗത്തിൽ തിമിരശസ്ത്രക്രിയയാണ് പ്രധാനമായും ചെയ്യുന്നത്.304 ശസ്ത്രക്രിയകളാണ് കഴിഞ്ഞ വർഷം നടന്നത്.ജില്ലാപഞ്ചായത്ത് അനുവദിച്ച ഫാക്കോമെഷിൻ ലഭിക്കുന്നതോടെ തിമിരശസ്ത്രക്രിയക്കുള്ള അത്യാധുനിക സൗകര്യം നേത്രരോഗവിഭാഗത്തിന് ലഭിക്കും. ജില്ലാആശുപത്രി പി.എം.ആർ വിഭാഗത്തിൽ 119 ശസ്ത്രക്രിയകളാണ് കഴിഞ്ഞവർഷം നടന്നത്.


ആശുപത്രിയിൽ സുസജ്ജമായ അനസ്തേഷ്യ വിഭാഗമാണ് ഈ ശസ്ത്രക്രിയകൾക്ക് ഭൗതികസംവിധാനം ഒരുക്കുന്നത്.ഓപറേഷൻ തിയേറ്ററിലെ നഴ്സിങ് ഓഫീസർമാരും അനുബന്ധ പാരാമെഡിക്കൽ വിഭാഗങ്ങളും അഭിനന്ദനീയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.ശസ്ത്രക്രിയകൾക്ക് മുമ്പ് രോഗികളുടെ ശാരീരികശേഷി ഉറപ്പാക്കുന്ന പരിശോധനകൾക്ക് വിശിഷ്യാ ജനറൽമെഡിസിൻ,പീഡിയാട്രിക്സ്, ദന്തരോഗവിഭാഗങ്ങളുടെ പിന്തുണയും പ്രസ്താവ്യമാണ്.


2020 ജനുവരിയിൽ തിയേറ്റർ കെട്ടിടം തീപിടുത്തത്തിൽ നശിച്ചതിനെ തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിലെ ഓപറേഷൻതിയേറ്റർ  ആണ് എല്ലാ ഡിപ്പാർട്ട്മെൻറുകളും ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്നത്.ഈ പരിമിത സൗകര്യത്തിലും ഇത്രയേറെ ശസ്ത്രക്രിയകൾ ചെയ്യാനായത്  ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെയും ആശുപത്രി എച്ച് എം സി യുടെയും മേലധികാരികളുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്.പുതിയ ഓപറേഷൻതിയേറ്ററും തിരക്കിനനുസരിച്ച ജീവനക്കാരെയും ലഭിക്കുന്നപക്ഷം ജനങ്ങൾക്ക് കൂടുതൽ മികവാർന്ന സേവനം നൽകാനാകുമെന്നാണ് ജീവനക്കാർ പ്രത്യാശിക്കുന്നത്.


#360malayalam #360malayalamlive #latestnews #tirurgovthospital

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് ...    Read More on: http://360malayalam.com/single-post.php?nid=6538
കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് ...    Read More on: http://360malayalam.com/single-post.php?nid=6538
ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്