മലപ്പുറം ജില്ലയില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങിന് തുടക്കം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവൃത്തികളും ആറ് മാസത്തിലൊരിക്കല്‍ ഗ്രാമസഭ സോഷ്യല്‍ ഓഡിറ്റ് ചെയ്യണമെന്ന നിയമത്തിന്റെ ഭാഗമായി ജില്ലയില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങിന് തുടക്കമായി. ജില്ലയിലെ ആദ്യ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പെരുമ്പടപ്പ് ബ്ലോക്കിലെ പെരുമ്പടപ്പ് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നിസാര്‍ അടുത്ത സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന പ്രവൃത്തികളുടെ നയപ്രഖ്യാപനം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ അബ്ദുള്ള, സോഷ്യല്‍ ഓഡിറ്റ് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ യു.എസ് സനില  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി വി ജയരാജന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സീമ എസ് ബാവ നന്ദിയും പറഞ്ഞു. ബി.ഡി.ഒ അമല്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി ജയരാജ്, സോഷ്യല്‍ ഓഡിറ്റ് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി അബ്ദുല്‍ ജബ്ബാര്‍, പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. ഫയല്‍ പരിശോധന, ഫീല്‍ഡ് തല പരിശോധന, തൊഴിലാളികളില്‍ നിന്ന് നേരിട്ട് വിവരശേഖരണം, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ സംഘടിപ്പിക്കല്‍, പബ്ലിക് ഹിയറിങ് എന്നിവയാണ് സോഷ്യല്‍ ഓഡിറ്റിലെ വിവിധ ഘട്ടങ്ങള്‍. എല്ലാ വാര്‍ഡിലെയും ഗ്രാമസഭകള്‍ക്ക് ശേഷം പഞ്ചായത്ത് തലത്തിലാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്. ഇതിന് ശേഷം കണ്ടെത്തലുകള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (എം.ഐ. എസ്) ചേര്‍ക്കും. സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചര്‍ച്ചചെയുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യവും ഒരുക്കും. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ പൂര്‍ത്തീകരിച്ച് സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്താനാണ് തീരുമാനം.  


#360malayalam #360malayalamlive #latestnews

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവൃത്തികളും ആറ് മാസത്തിലൊരിക്കല്‍ ഗ്രാമസഭ സോഷ്യല്‍ ഓഡി...    Read More on: http://360malayalam.com/single-post.php?nid=6522
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവൃത്തികളും ആറ് മാസത്തിലൊരിക്കല്‍ ഗ്രാമസഭ സോഷ്യല്‍ ഓഡി...    Read More on: http://360malayalam.com/single-post.php?nid=6522
മലപ്പുറം ജില്ലയില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങിന് തുടക്കം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവൃത്തികളും ആറ് മാസത്തിലൊരിക്കല്‍ ഗ്രാമസഭ സോഷ്യല്‍ ഓഡിറ്റ് ചെയ്യണമെന്ന നിയമത്തിന്റെ ഭാഗമായി ജില്ലയില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങിന് തുടക്കമായി. ജില്ലയിലെ ആദ്യ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പെരുമ്പടപ്പ് ബ്ലോക്കിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്