ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്

കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരളാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (ബി.ബി.എഫ്.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്‌ച രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 വരെ വെളിയങ്കോട് അൽത്തമാം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചാമ്പ്യൻഷിപ്പിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവുകയില്ല. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് തുടങ്ങിയ ഇനങ്ങളിൽ പുരുഷ, വനിതാ വിഭാഗങ്ങളുടെ മത്സരമാണ് നടക്കുക. ജില്ലയിൽനിന്ന് 120 ബോഡിബിൽഡിങ് ക്ലബ്ബുകൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ നിഷിൽ, സ്പോർട്സ് കൗൺസിൽ പ്രതിനിധി കെ.കെ. കുഞ്ഞിമൊയ്‌തീൻ, ബി.ബി.എഫ്.എ. ജില്ലാ സെക്രട്ടറി മനാഫ് വെട്ടം, റംഷിദ് അയങ്കലം, ഫെബിൻ എടപ്പാൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരളാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (ബി.ബി.എഫ്....    Read More on: http://360malayalam.com/single-post.php?nid=6509
കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരളാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (ബി.ബി.എഫ്....    Read More on: http://360malayalam.com/single-post.php?nid=6509
ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരളാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (ബി.ബി.എഫ്.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്‌ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്