പുഴമുല്ല ചെടികൾ നശിപ്പിച്ചവർക്കെതിരെ ജൈവ വൈവിധ്യ സംരക്ഷണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ തീരുമാനം

കടൽ തീര സംരക്ഷണത്തിന് പുതിയ ആശയവുമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പുഴമുല്ല ചെടികൾ നശിപ്പിച്ചവർക്കെതിരെ ജൈവ വൈവിധ്യ സംരക്ഷണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. കേരളത്തിൽ  വർദ്ധിച്ച തോതിലുണ്ടായിക്കൊണ്ടിരിക്കുന്ന ശോഷണം  വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ്. തീര സംരക്ഷണത്തിന് പാരമ്പര്യമായി ഉപയോഗിക്കുന്ന കടൽ ഭിത്തി ചെലവേറിയതും ശാശ്വത പരിഹാരമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. മലനിരകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ പരിഹാരമായാണ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും ജൈവ വൈവിധ്യ പരിപാലന കമ്മിറ്റിയും കൂടി കടലോര മേഖലയിൽ കണ്ടൽ ഇനത്തിൽ പെട്ട പുഴമുല്ല കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. 

പാലപ്പെട്ടി ആശുപത്രി ബീച്ചിൽ കഴിഞ്ഞ ആറ് മാസത്തിലധികമായി 500 ഓളം തൈകൾ രണ്ട് ഘട്ടങ്ങളിലായി നട്ട് പിടിപ്പിച്ച് പരിപാലിക്കുന്നു. ഏകദേശം നാല് അടിയോളം മനോഹരമായി വളർന്ന കണ്ടൽ ചെടികളാണ് യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതെറിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. 2021 ജൂൺ അഞ്ചിനായിരുന്നു കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചത്.

#360malayalam #360malayalamlive #latestnews #perumbadap

കടൽ തീര സംരക്ഷണത്തിന് പുതിയ ആശയവുമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=6485
കടൽ തീര സംരക്ഷണത്തിന് പുതിയ ആശയവുമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=6485
പുഴമുല്ല ചെടികൾ നശിപ്പിച്ചവർക്കെതിരെ ജൈവ വൈവിധ്യ സംരക്ഷണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ തീരുമാനം കടൽ തീര സംരക്ഷണത്തിന് പുതിയ ആശയവുമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പുഴമുല്ല ചെടികൾ നശിപ്പിച്ചവർക്കെതിരെ ജൈവ വൈവിധ്യ സംരക്ഷണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്