മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളില്‍ പ്രവാസികള്‍ക്ക് 50 ശതമാനം സബ്‌സിഡി: മന്ത്രി ജെ ചിഞ്ചുറാണി കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൂര്‍ക്കനാട്ടെ പാല്‍പ്പൊടി ഉല്‍പ്പാദന പ്ലാന്റിന്റെ പ്രവൃത്തി ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാതലത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍, മാതൃകാഗ്രാമം പദ്ധതിയ്ക്ക് കീഴില്‍ പോത്തുവളര്‍ത്തല്‍, കറവയന്ത്രങ്ങളുടെ വിതരണം എന്നിവയ്ക്കായുള്ള ധനസഹായ വിതരണവും കര്‍ഷകര്‍ക്കുള്ള പ്രളയദുരിതാശ്വാസ തുക കൈമാറ്റവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വീട്ടുമുറ്റത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ ജില്ലകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും. 29 ആംബുലന്‍സുകള്‍ ഒന്നര മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്നും ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ സി.യു.ജി സംവിധാനം നടപ്പാക്കും. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ശാസ്ത്രീയ പദ്ധതിയായ ഇ സമൃദ്ധ് എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലെ മൃഗാശുപത്രികളിലും വെറ്ററിനറി മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും. പാല്‍, മാംസം, മുട്ട എന്നിവയുടെ ഉല്‍പ്പാദനം കൂട്ടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തീറ്റപ്പുല്‍ ഉല്‍പ്പാദനത്തിനും സമയബന്ധിതമായി സബ്‌സിഡി നല്‍കും. കാലിത്തീറ്റ ഉല്‍പ്പാദനത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ കിസാന്‍ പദ്ധതി നടപ്പാക്കും. പശുക്കളെ ഇന്‍ഷൂര്‍ ചെയ്യുന്ന നൂതന പദ്ധതി വേഗത്തില്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം നല്‍കുന്ന പോത്തുകുട്ടി പരിപാലനത്തിനൊപ്പം ജില്ലയിലും വ്യത്യസ്ത ഇനത്തില്‍പ്പെട്ട പശുക്കളെ വളര്‍ത്തലും വ്യാപിപ്പിക്കണം. വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍ ഇനങ്ങളെ തനത് പശുക്കളാക്കി നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ പാല്‍ തരുന്ന സങ്കര ഇനങ്ങളെയും പ്രോത്സാഹിപ്പിക്കണം. കാലിത്തീറ്റ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ കൃഷി ചെയ്യുന്ന സാഹചര്യമുണ്ടാകണം. ഇതോടെ കാലിത്തീറ്റയുടെ വില വര്‍ധനവ് കാരണമുള്ള ക്ഷീര കര്‍ഷകരുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരമാകും. മില്‍മ പാല്‍ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേയ്ക്ക് വരെ കയറ്റുമതി ചെയ്യുന്നതിലൂടെ പാല്‍ ഉല്‍പ്പാദന വര്‍ധനവിലൂടെയുള്ള സാധ്യതകള്‍ തിരിച്ചറിയാനാകണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരായ എം.സി കോമുക്കുട്ടി, ഇ കുഞ്ഞിക്കോയ, കെ സാദത്ത്, ഒ.പി സുലൈഖ, ഫബീര്‍, ഷീജ എന്നിവര്‍ക്കുള്ള ധനസഹായ കൈമാറ്റവും  മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെ സംബന്ധിച്ച ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന ഹസീബ്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ കെ.പി.എ ശരീഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി സുരേഷ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.യു അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി ഉമ സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.  ആട് വളര്‍ത്തലിനായി 15 ലക്ഷം രൂപയുടെയും പോത്തുകുട്ടി വളര്‍ത്തലിനായി ആനക്കയം പഞ്ചായത്തിലെ 50 ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതവും കറവയന്ത്രം വാങ്ങുന്നതിനായി 10 ക്ഷീരകര്‍ഷകര്‍ക്ക് 25000 രൂപ വീതവുമാണ് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നല്‍കുന്നത്. ആട് വളര്‍ത്തല്‍ യൂണിറ്റിന് 280000 രൂപയാണ് ആകെ ചെലവ്. ഇതില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയാണ്.പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തും കൂടും തകരുകയും ചെയ്തതില്‍ 141150 രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍  മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഈ തുകയും ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കും.



#360malayalam #360malayalamlive #latestnews

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്...    Read More on: http://360malayalam.com/single-post.php?nid=6481
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്...    Read More on: http://360malayalam.com/single-post.php?nid=6481
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളില്‍ പ്രവാസികള്‍ക്ക് 50 ശതമാനം സബ്‌സിഡി: മന്ത്രി ജെ ചിഞ്ചുറാണി കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൂര്‍ക്കനാട്ടെ പാല്‍പ്പൊടി ഉല്‍പ്പാദന പ്ലാന്റിന്റെ പ്രവൃത്തി ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാതലത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍, മാതൃകാഗ്രാമം പദ്ധതിയ്ക്ക് കീഴില്‍ പോത്തുവളര്‍ത്തല്‍, കറവയന്ത്രങ്ങളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്