പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക്

ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെയും പൗരാണിക ചരിത്രങ്ങളാൽ സമ്പന്നമായ വന്നേരിനാടിന്റെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന മുൻ എം.എൽ.എ. പി.ടി. മോഹനകൃഷ്‌ണൻ 2021 -22 -ലെ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക് നൽകുമെന്ന് പുരസ്‌കാരസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനവിക ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച പാർലമെന്റേറിയൻ, ജനകീയൻ തുടങ്ങിയ മേഖലയിൽ അരനൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ബഹുമുഖപ്രതിഭയെന്ന നിലയിലാണ് അബ്‌ദുസമദ്‌ സമദാനിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സമിതിഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്‌ച പത്തിന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽനിന്ന് എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങും. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ അനുസ്‌മരണ പ്രഭാഷണവും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യപ്രഭാഷണവും നടത്തും. വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭകൾക്ക് ഉപഹാരവിതരണം പി. നന്ദകുമാർ എം.എൽ.എയും,  പി.ടി. മോഹനകൃഷ്‌ണന്റെ സ്മരണാർത്ഥം നിർമിച്ച 'മോഹനഭവനം' താക്കോൽ കൈമാറ്റം പി.ടി. മോഹനകൃഷ്‌ണന്റെ മകനും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ പി.ടി. അജയ്‌മോഹനും നിർവഹിക്കും. പത്രസമ്മേളനത്തിൽ പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാര സമിതി ചെയർമാൻ പ്രൊഫ. കടവനാട് മുഹമ്മദ്, കൺവീനർ കവി ആലങ്കോട് ലീലാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെയും പൗരാണിക ചരിത്രങ്ങളാൽ സമ്പന്നമായ വന്നേരിനാടിന്റെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ ന...    Read More on: http://360malayalam.com/single-post.php?nid=6445
ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെയും പൗരാണിക ചരിത്രങ്ങളാൽ സമ്പന്നമായ വന്നേരിനാടിന്റെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ ന...    Read More on: http://360malayalam.com/single-post.php?nid=6445
പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക് ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെയും പൗരാണിക ചരിത്രങ്ങളാൽ സമ്പന്നമായ വന്നേരിനാടിന്റെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന മുൻ എം.എൽ.എ. പി.ടി. മോഹനകൃഷ്‌ണൻ 2021 -22 -ലെ സ്‌മാരക പുരസ്‌കാരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്