പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും

പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് പുതുവര്‍ഷത്തില്‍ 10 കിലോ അരി ലഭ്യമാക്കും.  ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3 കി.ഗ്രാം അരി 15 രൂപാ നിരക്കിലും ലഭ്യമാക്കുന്നതാണ്. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് (ബ്രൗണ്‍ കാര്‍ഡ്) 5കി. ഗ്രാം അരി ലഭ്യമാക്കും.  ഇതില്‍ 2 കി.ഗ്രാം അരി 10 രൂപാ 90 പൈസ നിരക്കിലും 3 കി.ഗ്രാം. അരി 15 രൂപാ നിരക്കിലും ലഭിക്കുന്നതാണ്.

നീല കാര്‍ഡുടമകള്‍ക്ക് ഈ മാസം 3 കി.ഗ്രാം അരി 15 രൂപ നിരക്കില്‍ അധികമായി ലഭിക്കും.  പൊതുവിപണിയില്‍ 30 രൂപയ്ക്ക് മുകളില്‍ സൂചിപ്പിച്ച വിലയ്ക്ക സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ ആഫീസുകളും (101 ആഫീസ്) 2022 ഫെബ്രുവരി മുതല്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തലേയ്ക്ക് മാറുന്നു.

ഇതോടുകൂടി end to end computerization എല്ലാ അര്‍ത്ഥത്തിലും നടപ്പിലാക്കുന്ന അദ്യത്തെ വകുപ്പായി പൊതുവിതരണ വകുപ്പ് മാറും. റേഷന്‍ വിതരണം. ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷന്‍, Supply Chain Management, റേഷന്‍കാര്‍ഡിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്നതും വിതരണം നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനകം ഓണ്‍ലൈനായിട്ടാണ് നടത്തിവരുന്നത്.

ഇതു് സംബന്ധിച്ചുള്ള വിവരങ്ങള്‍ transperency portal മുഖേന പൊതുജനങ്ങള്‍ക്ക് വീക്ഷിക്കാവുന്ന രീതിയില്‍ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. ഇ-ഓഫീസ് സംവിധാനം എല്ലാ ആഫീസിലും നടപ്പിലാക്കി കഴിയുമ്പോള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നവകുപ്പായി പൊതുവിതരണ വകുപ്പ് മാറും.

ഈ സംവിധാനത്തിലൂടെ ഈ സംവിധാനത്തിലൂടെ CRO/TSO/DSO/DYCR എന്നിവർക്ക് നേരിട്ട് കമ്മീഷണർ, ഡയറക്ടർ എന്നീ മേലധികാരികൾക്ക് ഫയലുകൾ അയയ്ക്കുന്നതിനും തീരുമാനങ്ങൾ വളരെ പെട്ടെന്ന് തന്നെ കൈക്കൊള്ളുന്നതിനും സാധിക്കും.  കൂടാതെ തപാലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം വളരെ വലിയ അളവു വരെ കുറയ്ക്കുവാനും ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതിയും മനസിലാക്കാനും സാധിക്കും.

ഫിസിക്കൽ ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ ഉള്ളതുപോലുള്ള ഫയൽ കാണാതാകുന്ന അവസ്ഥ ഇ –ഓഫീസ് മുഖേന ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കില്ല.  

പൂർണ്ണമായും പേപ്പർരഹിതമായി ഫയലുകൾ കൈകാര്യം ചെയ്യുന്നതോടെ പേപ്പറിന്റെ അമിത ഉപയോഗം ഓഫീസുകളിൽ കുറയ്ക്കുന്നതിനും സാധിക്കും. 

Virtual Private Network (VPN) മുഖേന എവിടെ ഇരുന്നു വേണമെങ്കിലും ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതും  e-office.kerala.gov.inഎന്ന website  മുഖേന പൊതുജനങ്ങൾക്കും ഇ-ഓഫീസ് ഫയലുകൾ track  ചെയ്യുവാൻ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.  

ഫുഡ് കോർപ്പറേഷനുമായി സർക്കാർ തലത്തിൽ ചർച്ച ചെയ്ത പ്രകാരം ജനുവരി മാസം മുതൽ പച്ചരി, പുഴുക്കലരി 50ഃ50 ശതമാനത്തിൽ എല്ലാ വിഭാഗം സ്റ്റോക്കിലും ലഭ്യമാക്കുവാൻ തത്വത്തിൽ അംഗീകരിച്ച് തീരുമാനമായിട്ടുണ്ട്.  ആയത് പൊതു കമ്പോളത്തിലെ അരിയുടെ  വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കും.  

നിലവിൽ എഫ്.സി.ഐ യിൽ നിന്നും പൊതു വിതരണത്തിനായി ലഭ്യമാകുന്ന സോണാ മസൂരി റൈസ് ഇനത്തിന് പകരം സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന പൊതുജനങ്ങൾക്ക് മുഴുവൻ താൽപര്യമുള്ള  ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരിയുടെ സ്റ്റോക്ക് എല്ലാ വിഭാഗത്തിനും ലഭ്യമാകുവാൻ എഫ്.സി.ഐ യുമായി ധാരണയായിട്ടുണ്ട്.  

 എഫ്.സി.ഐ യിൽ നിന്നും വിഹിതം വിട്ടെടുക്കുന്നതിന് കൂടുതൽ കാര്യക്ഷമതയ്ക്കും കൃത്യതയുംഉറപ്പു വരുത്തുന്നതിനുവേണ്ടിയുള്ള ധാരണാപത്രത്തിൽ  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2021-22 സാമ്പത്തിക വർഷത്തിൽ ക്രിസ്മസ്  പ്രമാണിച്ച് എല്ലാ    റേഷൻ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ  അധികമായി    അനുവദിച്ചിട്ടുണ്ട്.  ടി അനുവദിച്ച വിഹിതം ഉൾപ്പെടെയുള്ള   സബ്സിഡി മണ്ണെണ്ണയുടെ നാലാം പാദത്തിലെ      വിതരണത്തോത്  ചുവടെ ചേർക്കുന്നു. 

എല്ലാ ഇലക്ട്രിക്ക്  കണക്ഷന്‍ ഇല്ലാത്ത കാർഡുകൾക്കും പതിവു    വിഹിതം  8 ലിറ്റർ + ക്രിസ്മസ്  സ്പെഷ്യൽ 1/2 ലിറ്റർ = 8 1/2     ലിറ്റർ.

എല്ലാ  എ.വൈ.പി.എച്ച്.എച്ച് കാർഡുകൾക്കും പതിവു      വിഹിതം  1 ലിറ്റർ + ക്രിസ്മസ്  സ്പെഷ്യൽ 1/2 ലിറ്റർ = 1 1/2 ലിറ്റർ

 എല്ലാ എൻ.പി.എൻ.എസ്/ എൻ.പി.എസ്  കാർഡുകൾക്കും     പതിവു വിഹിതം  1/2 ലിറ്റർ + ക്രിസ്മസ്  സ്പെഷ്യൽ 1/2 ലിറ്റർ     = 1  ലിറ്റർ.

മത്സ്യബന്ധനയാനങ്ങൾക്കുള്ള ഡിസംബര്‍ മാസത്തെ     വിഹിതം 100% നല്‍കിയിട്ടുണ്ട്.  ജനുവരി മാസത്തെ വിഹിതം    50% ഉടന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ     പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  സംയുക്ത     പരിശോധന  16-01-2022-ൽ നടത്തുന്നതാണ്.



#360malayalam #360malayalamlive #latestnews

പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പ...    Read More on: http://360malayalam.com/single-post.php?nid=6401
പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പ...    Read More on: http://360malayalam.com/single-post.php?nid=6401
പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും പുതുവര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് പുതുവര്‍ഷത്തില്‍ 10 കിലോ അരി ലഭ്യമാക്കും. ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3 കി.ഗ്രാം അരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്