ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനുവരി അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും പുതുതായി രജിസ്ട്രേഷന്‍ ചെയ്യാന്‍ താത്പര്യമുള്ള അഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക. 2008 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് വൈകീട്ട് നാലിനകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം നേരിട്ടോ സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കണം.


#360malayalam #360malayalamlive #latestnews

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനുവര...    Read More on: http://360malayalam.com/single-post.php?nid=6392
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനുവര...    Read More on: http://360malayalam.com/single-post.php?nid=6392
ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനുവരി അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും പുതുതായി രജിസ്ട്രേഷന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്