മദ്റസ വാർഷികാഘോഷം സമാപിച്ചു

വെളിയങ്കോട് ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ ഹയർ സെക്കൻ്ററി മദ്റസയുടെ വാർഷികാഘോഷം മദ്രസാ ശില്പി സയ്യിദ് ആറ്റക്കോയ തങ്ങൾ നഗറിൽ വിവിധ പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനം മദ്രസ മാനേജിങ് കമ്മിറ്റി ചെയർമാൻ എം. ഉമർ ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത മുഫത്തിശ് അബൂബക്കർ സിദ്ദീഖ് ലത്വീഫി ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഖാസി ഹംസ സഖാഫി മുഖ്യപ്രഭാഷണം നടത്തി. റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് ജമലുല്ലൈലി തങ്ങൾ സമ്മേളന സപ്ലിമെൻറ് പ്രകാശനവും, സയ്യിദ് മുത്തുമോൻ തങ്ങൾ വിശിഷ്ട സേവനത്തിനുള്ള "മുഅല്ലിം ആദരവ്" വിതരണവും നിർവഹിച്ചു. എം.ഇബ്രാഹിം ഫൈസി അനുസ്മരണ പ്രഭാഷണവും യൂസഫ് അഹ്സനി പ്രാർത്ഥന നടത്തുകയും ചെയ്തു. സദർ മുഅല്ലിം പി. ഷാഹുൽ ഹമീദ് മൗലവി, മഹല്ല് പ്രസിഡൻറ് കെ.വി അബൂബക്കർ സാഹിബ്, സെക്രട്ടറി മനാഫ് കെ.വി, ട്രഷറർ അജ്മൽ മൊയ്തുണ്ണി ഹാജി, കെ. അബ്ദുസമദ് തുടങ്ങിയവർ പ്രസംഗിച്ചു. 


സമൂഹ സിയാറത്തിന് പി.എ അബൂബക്കർ മുസ്‌ലിയാരും ഹദ്ദാദ് വാർഷിക സമ്മേളനത്തിന് അബൂബക്കർ അഹ്സനിയും നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥി സംഗമം അബ്ദുൽ ഹക്കീം അഹ്സനിയുടെ അധ്യക്ഷതയിൽ ഡോ. മുഹമ്മദ് മഖ്സൂം ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് റെയ്ഞ്ച് സെക്രട്ടറി കെ. മുബാറക് അഷ്റഫി മുഖ്യ പ്രഭാഷണം നടത്തി.


സാരഥി സംഗമത്തിൽ സി.എ ജബ്ബാർ സാഹിബ്, കെ.ഒ അബൂബക്കർ ഹാജി, പുരയിൽ യൂസുഫ്, എസ്.ടി.യു റഷീദ്, മുജീബ് കൊട്ടിലുങ്ങൽ പ്രസംഗിച്ചു. കുടുംബ സംഗമത്തിൽ ഡോ. അബ്ദുസ്സലാം ഓമശ്ശേരി മോട്ടിവേഷൻ ക്ലാസ് നടത്തി.



#360malayalam #360malayalamlive #latestnews

വെളിയങ്കോട് ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ ഹയർ സെക്കൻ്ററി മദ്റസയുടെ വാർഷികാഘോഷം മദ്രസാ ശില്പി സയ്യിദ് ആറ്റക്കോയ തങ്ങൾ നഗറിൽ വ...    Read More on: http://360malayalam.com/single-post.php?nid=6388
വെളിയങ്കോട് ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ ഹയർ സെക്കൻ്ററി മദ്റസയുടെ വാർഷികാഘോഷം മദ്രസാ ശില്പി സയ്യിദ് ആറ്റക്കോയ തങ്ങൾ നഗറിൽ വ...    Read More on: http://360malayalam.com/single-post.php?nid=6388
മദ്റസ വാർഷികാഘോഷം സമാപിച്ചു വെളിയങ്കോട് ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ ഹയർ സെക്കൻ്ററി മദ്റസയുടെ വാർഷികാഘോഷം മദ്രസാ ശില്പി സയ്യിദ് ആറ്റക്കോയ തങ്ങൾ നഗറിൽ വിവിധ പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനം മദ്രസ മാനേജിങ് കമ്മിറ്റി ചെയർമാൻ എം. ഉമർ ഹാജിയുടെ അധ്യക്ഷതയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്