പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദമായി "യുണൈറ്റഡ് പിക്നിക്ക്"

യു.എ.ഇ യിലെ മാറഞ്ചേരി പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ   യുണൈറ്റഡ് മാറഞ്ചേരി സംഘടിപ്പിച്ച  യുണൈറ്റഡ് പിക്നിക്കിൽ 50 ഓളം കുടുംബങ്ങൾ അടക്കം 200 ഓളം മാറഞ്ചേരി നിവാസികൾ പങ്കെടുത്തു.   ദുബായ് എമിറേറ്റിലെ പൈതൃക ഗ്രാമമായ  ഹത്തയിലേക്ക്  ഡിസംബർ 24 ന് വെള്ളിയാഴ്ച നടത്തിയ വിനോദ യാത്രയുടെടെ ഫ്ലാഗ് ഓഫ് പ്രമുഖ യുട്യൂബർ (മല്ലു ട്രാവലർ )ശാക്കിർ സുബാൻ നിർവഹിച്ചു. യു എ ഇ  യിലെ വ്യത്യസ്ത പിക്നിക്ക് സ്പോട്ടുകളിൽ ഒത്തു കൂടി സ്നേഹവും സൗഹാർദ്ദവും പങ്ക് വെക്കുന്നതിലൂടെ, മഹാമാരി കാരണം ദീർഘകാലമായി ഒത്ത് ചേരാൻ സാധിക്കാതിരുന്ന യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന  കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സൗഹൃദം പങ്ക് വെക്കാനുള്ള അവസരമാണ് കൂട്ടായ്മ ഒരുക്കിയത് .   കോവിഡ് പ്രതിസന്ധികൾ മൂലമുണ്ടായ  മാനസിക സംഘർഷങ്ങളിൽ നിന്നും വിരസതയിൽ നിന്നും മാറി ഗസലുകളും, കോൽക്കളിയും ക്രിസ്മസ്  ഘോഷയാത്രയും മറ്റു പലവിധ കലാ മത്സരങ്ങളും കൂട്ടത്തിൽ സ്വാദേറിയ പലവിധ ഭക്ഷണവുമായി ഒരു ദിവസം മുഴുവനും ആഘോഷമാക്കിമാറ്റിയാണ് എല്ലാവരും തിരിച്ചു മടങ്ങിയത്. യുഎഇ  ഭരണകൂടത്തിന്റെ കരുതലിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പാക്കാൻ കഴിയുന്നത്, വിനോദ യാത്രയിൽ പങ്കെടുത്തവർക്കും യുഎഇ  ഭാരണകൂടത്തിനും സഘാടകർ നന്ദി അറിയിച്ചു.

#360malayalam #360malayalamlive #latestnews

യു.എ.ഇ യിലെ മാറഞ്ചേരി പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് മാറഞ്ചേരി സംഘടിപ്പിച്ച യുണൈറ്റഡ് പിക്നിക്കിൽ 50 ഓളം കുടുംബ...    Read More on: http://360malayalam.com/single-post.php?nid=6372
യു.എ.ഇ യിലെ മാറഞ്ചേരി പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് മാറഞ്ചേരി സംഘടിപ്പിച്ച യുണൈറ്റഡ് പിക്നിക്കിൽ 50 ഓളം കുടുംബ...    Read More on: http://360malayalam.com/single-post.php?nid=6372
പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദമായി "യുണൈറ്റഡ് പിക്നിക്ക്" യു.എ.ഇ യിലെ മാറഞ്ചേരി പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് മാറഞ്ചേരി സംഘടിപ്പിച്ച യുണൈറ്റഡ് പിക്നിക്കിൽ 50 ഓളം കുടുംബങ്ങൾ അടക്കം 200 ഓളം മാറഞ്ചേരി നിവാസികൾ പങ്കെടുത്തു. ദുബായ് എമിറേറ്റിലെ പൈതൃക ഗ്രാമമായ ഹത്തയിലേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്