പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍  എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  മഞ്ചേരി മുന്‍സിപ്പാലിറ്റി, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിലെ റേഷന്‍ കടകളിലും, ഗ്യാസ് ഏജന്‍സികളിലും, പൊതുവിപണികളിലും, ഹോട്ടലുകളിലും  സംയുക്ത പരിശോധന നടത്തി.  പരിശോധന നടത്തിയ 11 റേഷന്‍ കടകളില്‍ ഒന്‍പത് കടകളില്‍ ക്രമക്കേട് കണ്ടെത്തി  നടപടിയെടുത്തു.   പൊതുവിപണിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് നാല് കടകള്‍ക്കെതിരെ നോട്ടീസ് നല്‍കി.  ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.  പരിശോധിച്ച രണ്ട് ഗ്യാസ് ഏജന്‍സികളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. പരിശോധനയില്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ്കുമാര്‍. സി.എ, നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉണ്ണി കോമു, പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ ഉഷ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുള്‍ഫീക്കര്‍. എ, അബ്ദുനാസര്‍. കെ.പി, പ്രദീപ്. പി, സുനില്‍ദത്ത് ജി.എ,  രജീഷ്‌കുമാര്‍, പുഷ്പ, ഷിനി, സതീഷ്, ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ റഷീദ്, ശരണ്യ, ലീഗല്‍മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ജവഹര്‍.ടി.ജി, ഇന്‍സ്‌പെക്ടര്‍ വാസുദേവന്‍, മണികണ്ഠന്‍, ജീവനക്കാരനായ ചന്ദ്രന്‍, രഞ്ജിത്ത്.ടി എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അിറയിച്ചു.

#360malayalam #360malayalamlive #latestnews

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉ...    Read More on: http://360malayalam.com/single-post.php?nid=6361
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉ...    Read More on: http://360malayalam.com/single-post.php?nid=6361
പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിലെ റേഷന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്