ഇ-ശ്രം രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31ന് അവസാനിക്കും

അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക്കും.  ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയുള്ള 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 16നും 59നും ഇടയിലുള്ള പി.എഫ്, ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്തവരും  ആദായ നികുതി അടക്കാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത.് ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡുമാണ് ആവശ്യമായ രേഖകള്‍. ആധാര്‍ മൊബൈലുമായി  ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി ഫിംഗര്‍ പ്രിന്റ് (ബയോമെട്രിക്സ്) ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ മൊബൈലുമായി  ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍/പോസ്റ്റോഫീസുകള്‍ വഴി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത  ശേഷം 48 മണിക്കൂര്‍ കഴിഞ്ഞു സ്വയം രജിസ്റ്റര്‍ ചെയ്യാം.

സ്വന്തമായി എങ്ങനെ ഇ-ശ്രം ല്‍ രജിസ്റ്റര്‍ ചെയ്യാം

ഗൂഗിളില്‍ ഇ-ശ്രം (eshram) എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ https://register.eshram.gov.in  ല്‍ വിലാസം ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുകയോ ചെയ്താല്‍ വെബ്സൈറ്റ്  തുറക്കും. സെല്‍ഫ് രജിസ്ട്രേഷന്‍ എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കി തന്നിരിക്കുന്ന 'ക്യാപ്ച്ച' ശരിയായിയായി ടൈപ്പ് എന്റര്‍ ചെയ്യുക.
* പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 'നോ' എന്ന് ടിക്ക് മാര്‍ക്ക് നല്‍കി സെന്റ് ഒടിപി ക്ലിക്ക് ചെയ്ത് ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ എന്റര്‍ ചെയ്തു നല്‍കുക.
* ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ വീണ്ടും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി മുന്നോട്ടുപോവുക. ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും. അവ ഉറപ്പു വരുത്തി എന്റര്‍ ചെയ്യുക.
* തുടര്‍ന്ന് ഇ-മെയില്‍ വിലാസം, പിതാവിന്റെ പേര്, രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
* സ്ഥിരമായ വിലാസവും നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും നല്‍കുക. എത്ര വര്‍ഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളിയെങ്കില്‍ അതും അറിയിക്കണം.
* വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം. ശേഷം ജോലി വിവരങ്ങള്‍ നല്‍കണം.
*ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ചേര്‍ക്കണം. മേല്‍ വിവരങ്ങള്‍ നല്‍കി എന്റര്‍ ചെയ്താല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.
* തുടര്‍ന്ന് യുഎഎന്‍ നമ്പറുള്ള കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. യുഎഎന്‍ നമ്പര്‍ ഫോണിലും എസ്എംഎസ് ആയി എത്തുകയും ചെയ്യും.
*സംശയ നിവാരണത്തിന്  14434 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

#360malayalam #360malayalamlive #latestnews #eshram

അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക...    Read More on: http://360malayalam.com/single-post.php?nid=6343
അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക...    Read More on: http://360malayalam.com/single-post.php?nid=6343
ഇ-ശ്രം രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31ന് അവസാനിക്കും അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക്കും. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയുള്ള 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 16നും 59നും ഇടയിലുള്ള പി.എഫ്, ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്