പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം

പെരുമയോടെ പെരുമ്പടപ്പ് എന്ന ശീർഷകത്തിൽ പെരുമ്പടപ്പ്  ബ്ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷൻ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 17 , 18  തിയ്യതികളിലായി പുത്തൻപള്ളി കെ എം എം സ്കൂളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. അവൾ നടന്ന വഴികൾ, നിളയുടെ എഴുത്തുകൾ, മലയാള സിനിമയുടെ അതിരുകൾ വരക്കുന്നതാര് എന്നെ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കുന്ന ചർച്ചകൾ ഫെസ്റ്റിവലിന്റെ ഭാഗമാണ്. പി.സി. വിഷ്‌ണുനാഥ്‌ എം.എൽ.എ , മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് , യുവ സംവിധായകൻ പ്രെജേഷ് സെൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും സംഘാടകർഅറിയിച്ചു.  വാർത്ത സമ്മേളനത്തിൽ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.റംഷാദ് , കോർഡിനേറ്റർ നബീൽ ബിൻ അബൂബക്കർ എന്നിവർ പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews #bookfestival

പെരുമയോടെ പെരുമ്പടപ്പ് എന്ന ശീർഷകത്തിൽ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷൻ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെ...    Read More on: http://360malayalam.com/single-post.php?nid=6317
പെരുമയോടെ പെരുമ്പടപ്പ് എന്ന ശീർഷകത്തിൽ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷൻ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെ...    Read More on: http://360malayalam.com/single-post.php?nid=6317
പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം പെരുമയോടെ പെരുമ്പടപ്പ് എന്ന ശീർഷകത്തിൽ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷൻ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്