വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

എരമംഗലം -  ജല ജീവൻ മിഷൻ  പദ്ധതിയിലൂടെ 8000  കുടുംബങ്ങൾക്ക്  ഭാരതപ്പുഴയിൽ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം    പൈപ്പിലൂടെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്  വെളിയങ്കോട്  പഞ്ചായത്തിൽ  തുടക്കമായി . കേന്ദ്ര - സംസ്ഥാന സർക്കാറിന്റെ  സഹായത്തോടെ  7000 ലക്ഷം  രൂപയാണ്  പദ്ധതിക്ക്  അനുവദിച്ചിട്ടുള്ളത് . 

ഗ്രാമപഞ്ചായത്ത്  കോൺഫറൻസ്  ഹാളിൽ ചേർന്ന   ജലജീവൻ  ഭരണസമിതി പ്രത്യേക യോഗത്തിൽ ഗ്രാമ പഞ്ചായത്ത്  കല്ലാട്ടേൽ  ഷംസു  അധ്യക്ഷത  വഹിച്ചു . കേരള  വാട്ടർ അതോറിറ്റി ടെണ്ടർ ചെയ്യുന്ന  പ്രവൃത്തി കേരള അസോസിയേഷൻ ഫോർ റൂറൽഡവലപ്പ്മെന്റ്  ഏജൻസി  ( കാർഡ് )  മുഖേനയാണ്   പദ്ധതി നടപ്പിലാക്കുക .  പദ്ധതിക്ക് വേണ്ടി  സെക്രട്ടറി ,  ഗ്രാമ പഞ്ചായത്ത് , കേരള വാട്ടർ അതോറിറ്റി ,  കാർഡ്   എന്നീ സ്ഥാപനങ്ങളുമായി ത്രികക്ഷി കരാർ ഒപ്പ് വെച്ചു. കാർഡ് , സംസ്ഥാന പ്രൊജക്ട് ഹെഡ് കെ. ഡി . ജോസഫ്   ,  കാർഡ് എക്സിക്യൂട്ടീവ്ഡയറക്ടർ വി.ഉമ്മർക്കോയ , കേരള വാട്ടർ അതോറ്റി അസിറ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ജോസഫ് , തുടങ്ങിയവർ  പദ്ധതി വിശദീകരിച്ചു .  വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത്  , സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർന്മാരായ മജീദ്  പാടിയോടത്ത് , സെയ്ത്  പുഴക്കര , ശരീഫ മുഹമ്മദ് , മെമ്പർ ഹുസൈൻ പാടത്തകായിൽ   സെക്രട്ടറി  കെ .കെ.രാജൻ , പ്രൊജന്റ് കോ - ഓർഡിനേറ്റർ  ദീപക്  തുടങ്ങിയവർ സംസാരിച്ചു .

#360malayalam #360malayalamlive #latestnews #water

എരമംഗലം - ജല ജീവൻ മിഷൻ പദ്ധതിയിലൂടെ 8000 കുടുംബങ്ങൾക്ക് ഭാരതപ്പുഴയിൽ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിലൂടെ എത്തിക്കുന്നതി...    Read More on: http://360malayalam.com/single-post.php?nid=6310
എരമംഗലം - ജല ജീവൻ മിഷൻ പദ്ധതിയിലൂടെ 8000 കുടുംബങ്ങൾക്ക് ഭാരതപ്പുഴയിൽ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിലൂടെ എത്തിക്കുന്നതി...    Read More on: http://360malayalam.com/single-post.php?nid=6310
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു എരമംഗലം - ജല ജീവൻ മിഷൻ പദ്ധതിയിലൂടെ 8000 കുടുംബങ്ങൾക്ക് ഭാരതപ്പുഴയിൽ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിലൂടെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വെളിയങ്കോട് പഞ്ചായത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്