വനിതകളുടെ രാത്രി നടത്തം ക്യാമ്പയിന് തുടക്കമായി

വനിതാ ദിനചാരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പരിപാടിക്ക് തുടക്കമായി. ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച്‌ 8 വരെ ആഴ്ചയിൽ ഒരു ദിവസം രാത്രി 11 മണി മുതൽ 12 മണി വരെയാണ് നടത്തം. പൊന്നാനി നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിലാണ് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ ചന്തപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. വനിതാ മുനിസിപ്പൽ കൗൺസിലർമാർ, അംഗനവാടി - ആശാ - കുടുംബശ്രീ പ്രവർത്തകർ മറ്റ് വനിതകളും ചേർന്നാണ് രാത്രി നടത്തത്തിൽ പങ്കാളികളാകുന്നത്.


 ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം. ആബിദ എന്നിവർ രാത്രി നടത്താത്തിന് നേതൃത്വം നൽകി. ക്ഷേമകാര്യ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ പുതുവീട്ടിൽ ബീവി, എൻ ആയിഷ, പ്രിയങ്ക, കെ.വി ബാബു, എ. അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു. സി.ഡി.പി.ഒ പ്രഭ സ്വാഗതവും അങ്കണവാടി പ്രവർത്തകരുടെ ലീഡർ പ്രേമ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വനിതാ ദിനചാരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പരിപാടിക്ക് തുടക്കമായി. ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച്‌ 8 ...    Read More on: http://360malayalam.com/single-post.php?nid=6302
വനിതാ ദിനചാരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പരിപാടിക്ക് തുടക്കമായി. ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച്‌ 8 ...    Read More on: http://360malayalam.com/single-post.php?nid=6302
വനിതകളുടെ രാത്രി നടത്തം ക്യാമ്പയിന് തുടക്കമായി വനിതാ ദിനചാരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പരിപാടിക്ക് തുടക്കമായി. ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച്‌ 8 വരെ ആഴ്ചയിൽ ഒരു ദിവസം രാത്രി 11 മണി മുതൽ 12 മണി വരെയാണ് നടത്തം. പൊന്നാനി നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിലാണ് വനിത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്