പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു

പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ കേരള നിർമ്മിതിയും, സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ വിശിഷ്ടാതിഥിയായി. 

ഡിസംബർ മൂന്ന് വരെയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ പെണ്ണിടമെന്ന പേരിൽ വനിതാ സാംസ്‌കാരികോത്സവം  നടക്കുന്നത്. സെമിനാറുകൾ, വനിതാ സംഭരകരുടെ സംഗമം, തിയറ്റർ വർക്ക് ഷോപ്പ്, കലാജാഥ, വനിതാ സാഹിത്യ ക്യാമ്പ്, വനിതകൾക്കായി ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവയും പെണ്ണിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

സാമൂഹിക പ്രവർത്തക അഡ്വ. പി.എം ആതിര വിഷയാവതരണം നടത്തി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ബ്ലോക്ക് സി.ഡി.പി.ഒ രമ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ സാമൂഹിക പ്രവർത്തക അഡ്വ. പി.എം ആതിര വിഷയാവതരണം നടത്തി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, കാലടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ.ടി. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമലത, ബ്ലോക്ക് സി.ഡി.പി.ഒ രമ തുടങ്ങിയവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ കേരള നിർമ്മിതിയും, സ്ത്രീ മുന്നേറ്റവും എന്ന വിഷ...    Read More on: http://360malayalam.com/single-post.php?nid=7995
പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ കേരള നിർമ്മിതിയും, സ്ത്രീ മുന്നേറ്റവും എന്ന വിഷ...    Read More on: http://360malayalam.com/single-post.php?nid=7995
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ കേരള നിർമ്മിതിയും, സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്