മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും മഹല്ല് കമ്മിറ്റികൾ മാതൃകയാവണം - ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി

മത മൂല്യങ്ങൾക്കൊപ്പം മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾ മാതൃകയാവണമെന്ന് സമസ്ത നേതാവും പുത്തൻപള്ളി ഖത്തീബുമായ ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി പറഞ്ഞു. വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങൾക്കായി നടത്തിയ മഹല്ല് പഠന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. രാജ്യത്ത് ധാർമിക മൂല്യമുള്ള പൊതുസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതന്റെ പ്രചാരകരായി മഹല്ലുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പഠന ശില്പശാല വെളിയങ്കോട് വെസ്റ്റ് മഹല്ല് ഖത്തീബ് യു.ടി. സാലിഹ് ബാഖവി ഉദ്‌ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ.എം. മുഹമ്മദ് ഹാജി (പ്രസിഡന്റ്), ടി.എം. അബ്ദുല്ലഹാജി, പി.ബി. അസൈനാർ (വൈസ് പ്രസിഡന്റ്), വി.എം. യൂസഫ് (ജനറൽ സെക്രട്ടറി), ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട് (ജോയിന്റ് സെക്രട്ടറി), എച്ച്.എം. ഹനീഫ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

മത മൂല്യങ്ങൾക്കൊപ്പം മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾ മാതൃകയാവണമെന്ന് സമസ്ത നേതാവും പുത്തൻപള്ളി ഖത്ത...    Read More on: http://360malayalam.com/single-post.php?nid=6299
മത മൂല്യങ്ങൾക്കൊപ്പം മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾ മാതൃകയാവണമെന്ന് സമസ്ത നേതാവും പുത്തൻപള്ളി ഖത്ത...    Read More on: http://360malayalam.com/single-post.php?nid=6299
മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും മഹല്ല് കമ്മിറ്റികൾ മാതൃകയാവണം - ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി മത മൂല്യങ്ങൾക്കൊപ്പം മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾ മാതൃകയാവണമെന്ന് സമസ്ത നേതാവും പുത്തൻപള്ളി ഖത്തീബുമായ ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി പറഞ്ഞു. വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്