ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ജലജീവന്‍ മിഷന്‍  പദ്ധതി മലപ്പുറം ജില്ലയിൽ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍  എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതലജലശുചിത്വ മിഷന്‍ യോഗത്തിലാണ് തീരുമാനം. പദ്ധതിയിലൂടെ 2024 ഓടു കൂടി എല്ലാ വീടുകളിലും കുടിവെള്ളമെ ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതിയുടെ  പുരോഗതി വിലയിരുത്താന്‍ തീരുമാനിച്ചു. ചാലിയാര്‍, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തുകളിലെ ജല ജീവന്‍ പദ്ധതികള്‍ക്ക്  യോഗം അംഗീകാരം നല്‍കി. ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ നിലവിലെ പുരോഗതി, മുന്‍പ് ചേര്‍ന്ന യോഗത്തില്‍ വിവിധയിടങ്ങളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ അംഗീകാരം നല്‍കിയ കണക്ഷനുകളുടെ റിവിഷന്‍, പുതിയയിടങ്ങളില്‍ ആരംഭിക്കാനുള്ള അംഗീകാരം നല്‍കുക തുടങ്ങിയവയായിരുന്നു യോഗത്തിലെ അജണ്ട.  ഇതിനോടകം ജില്ലയില്‍ 512981 പദ്ധതികള്‍ക്ക് എ.എസും 278810 പദ്ധതികള്‍ക്ക് ടി.എസും ലഭിച്ചിട്ടുണ്ട്. 278316 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. യോഗത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #drinkingwater

ജലജീവന്‍ മിഷന്‍ പദ്ധതി മലപ്പുറം ജില്ലയിൽ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ ...    Read More on: http://360malayalam.com/single-post.php?nid=6295
ജലജീവന്‍ മിഷന്‍ പദ്ധതി മലപ്പുറം ജില്ലയിൽ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ ...    Read More on: http://360malayalam.com/single-post.php?nid=6295
ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം ജലജീവന്‍ മിഷന്‍ പദ്ധതി മലപ്പുറം ജില്ലയിൽ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതലജലശുചിത്വ മിഷന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്