വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടുന്നു

വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേർന്നു  നടത്തിയ  യോഗം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോർഡിൻ്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും  റവന്യു വകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി. സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി  തിരിച്ചു പിടിക്കും.

വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങൾക്കും വിവരം കൈ മാറാവുന്നതാണ് ഇതിന്നായി പത്ര, സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും.

ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി  രണ്ടു മന്തിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രുപം നൽകി.

ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാൻ്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശിവ റാവു എന്നിവർ സന്നിഹിതരായിരുന്നു.

#360malayalam #360malayalamlive #latestnews

വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അ...    Read More on: http://360malayalam.com/single-post.php?nid=6268
വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അ...    Read More on: http://360malayalam.com/single-post.php?nid=6268
വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടുന്നു വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേർന്നു നടത്തിയ യോഗം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്