അഷ്റഫ് കൂട്ടായ്മയുടെ ഓഫീസ് ഉൽഘാടനം ചെയ്യുന്നു

ഒരുമിക്കാം നമുക്കൊന്നായെന്ന കാലോചിത മുദ്രാവാക്യം മുഴക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കലാസാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മയുടെ ഓഫീസ് ഉൽഘാടനത്തോടനുബന്ധിച്ച് നവംബർ 30 ന് ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചരിത്രപ്രസിദ്ധമായ പെരുമ്പടപ്പ് പുത്തൻ പളളിയിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി അഷ്റഫ് നാമധാരികൾ ചരിത്രമാകുന്നു. എരമംഗലം  കളത്തിൽപ്പടിയിലെ അഷറഫ് കൂട്ടായ്മ ഓഫിസ് ഡിസംബർ ഒന്നിന് മൂന്ന് മണിക്ക് എൽഎ ലെയ്സൻ ഓഫിസർ പി.പി.എം.അഷറഫ് ഉദ്ഘാടനം ചെയ്യും.

പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉൽഘാടനം  പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ നിർവ്വഹിക്കും. പെരുമ്പടപ്പ് പുത്തൻപള്ളി ജാറം മദ്രസ്സ പരിപാലനക്കമ്മിറ്റി പ്രസിഡണ്ട് വിരിപ്പിൽ അഷ്റഫ് ,ഹോസ്പിറ്റൽ ചെയർമാൻ അബ്ദുൾ ഗഫാർ ചങ്ങണാത്ത്, പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് യൂസഫ് അറഫ തുടങ്ങിയവർ ചടങ്ങിൽ  സംസാരിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ സമാപനം പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മ അംഗവും പെരുമ്പടപ്പ് പഞ്ചായത്ത് 10-ാം വാർഡ് മെമ്പറുമായ അഷ്റഫ് വെള്ളൂരയിൽ നിർവ്വഹിക്കും. പത്ര സമ്മേളനത്തിൽ  അൽ അമീൻ അഷറഫ്, .N.. അഷറഫ്,, അഷറഫ് എന്നിവർ പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews

ഒരുമിക്കാം നമുക്കൊന്നായെന്ന കാലോചിത മുദ്രാവാക്യം മുഴക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കലാസാംസ്കാരിക സാമൂഹിക മണ്ഡലങ്ങളി...    Read More on: http://360malayalam.com/single-post.php?nid=6262
ഒരുമിക്കാം നമുക്കൊന്നായെന്ന കാലോചിത മുദ്രാവാക്യം മുഴക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കലാസാംസ്കാരിക സാമൂഹിക മണ്ഡലങ്ങളി...    Read More on: http://360malayalam.com/single-post.php?nid=6262
അഷ്റഫ് കൂട്ടായ്മയുടെ ഓഫീസ് ഉൽഘാടനം ചെയ്യുന്നു ഒരുമിക്കാം നമുക്കൊന്നായെന്ന കാലോചിത മുദ്രാവാക്യം മുഴക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും കലാസാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്