പ്രവാസി സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായ 'പ്രവാസി ഭദ്രത'യുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കോവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ 'പ്രവാസി ഭദ്രത (PEARL - Pravasi Entrepreneurship Augmentation and Reformation of Livelihood)' ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു.

നോര്‍ക്കയുമായി സഹകരിച്ച് കുടുംബശ്രീ മുഖേനയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം തൊഴില്‍ നഷ്ടമായി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റ് സഹായങ്ങളുമാണ് കുടുംബശ്രീ മുഖേന നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവിന് പരമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് ആ തുകയാണ് സി.ഡി.എസുകള്‍ വഴി നല്‍കുന്നത്.

മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ജാഫര്‍ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ പി.കെ റംല സുബൈര്‍, പി.എസ് ലേഖ, വി.കെ ജമീല, കെ സമരിയ, നോര്‍ക്ക പ്രതിനിധി കെ. ജീജ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ്മ ലോകത്തിന് ത...    Read More on: http://360malayalam.com/single-post.php?nid=6256
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ്മ ലോകത്തിന് ത...    Read More on: http://360malayalam.com/single-post.php?nid=6256
പ്രവാസി സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായ 'പ്രവാസി ഭദ്രത'യുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കോവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്