സബ്സിഡി സാധനങ്ങളുടെ വിതരണം ഊർജിതമാക്കും

കഴിഞ്ഞ 3 – ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉൽപ്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടു. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് ഇതിനുള്ള പ്രധാന കാരണം. മഴക്കെടുതി മൂലമുള്ള കൃഷിനാശവും, സാധനങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിലുള്ള തടസവുമായിരുന്നു ഇത്തരത്തിലുള്ള പ്രതിസന്ധിയ്ക്ക് കാരണം. സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണം വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചു വരുന്നത്. APL, BPL വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ കാർഡുടമകൾക്കും സബ്സിഡി സാധനങ്ങൾ സപ്ലൈകോ വഴി ലഭ്യമാക്കിവരുന്നു.


സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.


അരി


1- പച്ചരി (Rs 23 /-)


2 -മട്ട (Rs 24 /-)


3 -ജയ (Rs 25 /-)


4 -കുറുവ ( Rs 25 /- )


(നാലിനം അരിയിൽ ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന അരി ലഭ്യതയ്ക്ക് അനുസൃതമായി ആകെ 10 Kg. നൽകിവരുന്നു.)


5 -പഞ്ചസാര - 1 Kg (Rs 22 /- )


6 -ചെറുപയർ - 1 Kg Rs 74/-


7 -ഉഴുന്ന് - 1 Kg Rs 66 /-


8 -സാമ്പാർ പരിപ്പ് 1 KG Rs 65 /-


9 -മുളക് - 1/2 Kg Rs 75 /-


10 -വെളിച്ചെണ്ണ - 1/2 Kg Rs 46 /-


11 -മല്ലി - 1/2 Kg Rs 79 /-


12 -കടല - 1 Kg Rs 43 /-


13 -വൻപയർ - 1 Kg Rs 45


(മല്ലി, മുളക്, വെളിച്ചെണ്ണ എന്നിവ അര കിലോ വീതമാണ് നൽകുന്നത്)



വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേയ്ക്ക് നേരിട്ടെത്തിക്കുവാൻ വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ വിൽപ്പനശാലകളുടെ മൊബൈൽ യൂണിറ്റുകൾ ഒരു ജില്ലയിൽ 5മൊബൈൽ യൂണിറ്റുകൾ എന്ന നിലയ്ക്ക് 2 ദിവസങ്ങളിലായി സബ്സിഡി സാധനങ്ങളുടെ വിതരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു മൊബൈൽ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ 5 പോയിന്റു കളിൽ എത്തി സാധനങ്ങൾ കാർഡുടമകൾക്ക് വിതരണം നടത്തും . അത്തരത്തിൽ ഒരു വാഹനം 2 ദിവസങ്ങളിലയി ഒരു താലൂക്കിലെ 10 പോയിന്റുകളിൽ വിതരണം നടത്തും . 2 ദിവസങ്ങളിലായി 5 വാഹനങ്ങൾ ഒരു താലൂക്കിലെ 50 പോയിന്റുകളിൽ എത്തിച്ചേർന്ന് സാധനങ്ങൾ വിതരണം നടത്തും.


തീരദേശം , മലയോര മേഖല , ആദിവാസി ഊരുകൾ എന്നീ പ്രദേശങ്ങൾക്ക് മുൻഗണന നൽകിയായിരിക്കും ഇത്തരം വാഹനങ്ങൾ എത്തിച്ചേരുക. സപ്ലൈകോയുടെ മറ്റ് ജില്ലകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് ഒാരോ ജില്ലയിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 30-ാം തിയതി തിരുവനന്തപുരത്ത് ഇതിന്റെ ഉദ്ഘാടനം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും .കേരളത്തിലെ 5 റീജിയണിലായുള്ള 52 ഡിപ്പോകളിൽ സാധനങ്ങൾ സംഭരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.മറ്റുള്ള സപ്ലൈകോ വിൽപനശാലകളിൽ ക്കൂടിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.


വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ച് സാധനങ്ങൾ വിൽപ്പന നടത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നതിന് ജില്ലയിൽ ലീഗൽ മെട്രോളജിയുടെ പ്രത്യേക സ്കോഡുകൾ രൂപീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,25,978 പുതിയ റേഷൻ കാർഡുകൾ നൽകുകയുണ്ടായി.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ 3 – ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉൽപ്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടു. ആന്ധ്രാപ...    Read More on: http://360malayalam.com/single-post.php?nid=6255
കഴിഞ്ഞ 3 – ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉൽപ്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടു. ആന്ധ്രാപ...    Read More on: http://360malayalam.com/single-post.php?nid=6255
സബ്സിഡി സാധനങ്ങളുടെ വിതരണം ഊർജിതമാക്കും കഴിഞ്ഞ 3 – ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉൽപ്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടു. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് ഇതിനുള്ള പ്രധാന കാരണം. മഴക്കെടുതി മൂലമുള്ള കൃഷിനാശവും, സാധനങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്