സുഭിക്ഷം സുരക്ഷിതം പദ്ധതി ; പരിശീലന പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ്  കൃഷിഭവനില്‍ ജൈവവളം, ജൈവ കീടാനാശിനി ,ജൈവ കുമിൾനാശിനി എന്നിവ ഉണ്ടാക്കുന്നതിൻ്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആത്മ  കോൺഫറൻസ് ഹാളിൽ ചേർന്ന പരിശീലന പരിപാടി   പെരുമ്പടപ്പ് വൈസ് പ്രസിഡൻ്റ് നിസാർ പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെരുമ്പടപ്പ് പഞ്ചായത്ത് ഇത്തരം പരിശീലന പരിപാടി നടത്തുന്നത്.പൂര്‍ണ്ണമായും ജൈവകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകരെയും കര്‍ഷക ഗ്രൂപ്പുകളെയും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.  വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ സൗദ അബ്ദുള്ള അധ്യക്ഷത വഹിച്ചു ,പദ്ധതിയെ കുറിച്ച് വിവരിച്ചത് BPKP പ്രതിനിധിയായ ജലീൽ കുയാകോട്ടിൽ ,കൃഷി ഓഫീസർ സുദർശനൻ ക്ലാസ്സ് എടുത്തു. ഇസഹാക്ക്, കൃഷി അസിസ്റ്റൻറ് മാരായ ബാലകൃഷ്ണൻ, നസീറ കെ, സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് കൃഷിഭവനില്‍ ജൈവവള...    Read More on: http://360malayalam.com/single-post.php?nid=6234
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് കൃഷിഭവനില്‍ ജൈവവള...    Read More on: http://360malayalam.com/single-post.php?nid=6234
സുഭിക്ഷം സുരക്ഷിതം പദ്ധതി ; പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് കൃഷിഭവനില്‍ ജൈവവളം, ജൈവ കീടാനാശിനി ,ജൈവ കുമിൾനാശിനി എന്നിവ ഉണ്ടാക്കുന്നതിൻ്റെ പരിശീലന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്