പി.എഫ്.ജി വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് പി എഫ് ജി കൾച്ചറൽ സെന്ററും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ മുന്നോറോളം പേര്‍ പങ്കെടുത്തു. 'ഭീതിയില്ലാത്ത ഭാവിക്ക് കരുതലോടെ കൈകോർക്കാം' എന്ന ശീർഷകത്തിൽ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിനിന്‍റെ ഭാഗമായാണ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്.


ക്യാമ്പ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഉമ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. അമീന്‍ പുളിയഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. ഹസനുല്‍ ബന്ന ക്ലാസിന് നേതൃത്വം നല്‍കി. എ.കെ സുബൈര്‍, ജലീല്‍ കുന്നനയില്‍, പി.റംഷാദ്, പി.മുജീബ്, യൂസുഫ് അറഫ, വി.ആര്‍ മുഹമ്മദ് എന്നവര്‍ സംസാരിച്ചു.

ബോധവൽക്കരണം, ജീവിത ശൈലി ക്രമീകരണം, രോഗനിർണയം, പ്രാരംഭഘട്ടത്തിൽ തന്നെയുള്ള ചികിത്സ തുടങ്ങിയവ കൊണ്ട് വൃക്ക രോഗത്തെ ഒരുപരിധി വരേ പ്രതിരോധിക്കാന്‍ കഴിയും. വൃക്കരോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ സാമൂഹിക ബാധ്യതയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് പി.എഫ്.ജി കള്‍ച്ചറല്‍ സെന്‍റര്‍ ഈ പരിപാടി സംഘടിപ്പിച്ചത്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പി എഫ് ജി കൾച്ചറൽ സെന്ററും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പി...    Read More on: http://360malayalam.com/single-post.php?nid=6221
പെരുമ്പടപ്പ് പി എഫ് ജി കൾച്ചറൽ സെന്ററും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പി...    Read More on: http://360malayalam.com/single-post.php?nid=6221
പി.എഫ്.ജി വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു പെരുമ്പടപ്പ് പി എഫ് ജി കൾച്ചറൽ സെന്ററും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ മുന്നോറോളം പേര്‍ പങ്കെടുത്തു. 'ഭീതിയില്ലാത്ത ഭാവിക്ക് കരുതലോടെ കൈകോർക്കാം' എന്ന ശീർഷകത്തിൽ ഒരാഴ്ച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്