പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു

യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരനാണ് ട്രെയിനുള്ളിൽ പുക വലിച്ചത് . പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച് ബി റേക്കുകളുള്ള എല്ലാ എ സി കോച്ചുകളിലും ഇന്ത്യൻ റെയിൽ വേ ഘടിപ്പിച്ചിട്ടുണ്ട് .


വിശദമായ പരിശോധന നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല. എന്നാൽ തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നതെന്ന് കണ്ടെത്തി . ട്രെയിനുള്ളിൽ പുക വലിക്കരുതെന്ന് വ്യക്തമായ നിർദേശമുണ്ടെങ്കിലും ചിലരെങ്കിലും അത് പാലിക്കാൻ തയ്യാറാകുന്നില്ല .


തീയും , പുകയും തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സജ്ജമാക്കുന്നുണ്ട് . പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട് .


ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച എൽ എച്ച് ബി കോച്ചുകളുമുണ്ട് . ഇവ വേഗം കൂടിയവയും കൂടുതൽ സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ പരസ്‌പരം ഇടിച്ചുകയറില്ലെന്ന സവിശേഷതയുമുണ്ട്. നേരത്തെ ഡൽഹിയിലേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ കോച്ചുകളും എൽ.എച്ച്. ബിയിലേക്ക് മാറ്റിയിരുന്നു.

#360malayalam #360malayalamlive #latestnews #train

യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്ക...    Read More on: http://360malayalam.com/single-post.php?nid=6213
യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്ക...    Read More on: http://360malayalam.com/single-post.php?nid=6213
പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു യാത്രക്കാരൻ പുക വലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരിൽ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരനാണ് ട്രെയിനുള്ളിൽ പുക വലിച്ചത് . പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച് ബി റേക്കുകളുള്ള എല്ലാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്