ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും

ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ച് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിയിരുന്നതെങ്കിൽ പുതിയ പദ്ധതി വഴി 1 കോടി രൂപ വരെ 5% പലിശ നിരക്കിൽ ലഭ്യമാക്കും. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ 5 വർഷങ്ങൾ കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപ നീക്കി വയ്ക്കും. പദ്ധതിയിൽ 3% സബ്‌സിഡി കേരള സർക്കാരും, 2% സബ്‌സിഡി കെഎഫ്‌സിയും നൽകും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു 1 കോടി രൂപവരെയുള്ള വായ്‌പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.


പദ്ധതി ചെലവിൻ്റെ 90% വരെയാണ് വായ്‌പ നൽകുക. പുതിയ പദ്ധതികൾക്ക് ഒരു കോടി രൂപയ്ക്ക് മുകളിലും വായ്‌പ ലഭിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ 1 കോടി രൂപ വരെ ഉള്ള വായ്‌പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക. 10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും.

#360malayalam #360malayalamlive #latestnews

ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കര...    Read More on: http://360malayalam.com/single-post.php?nid=6205
ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കര...    Read More on: http://360malayalam.com/single-post.php?nid=6205
ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകും. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ച് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് ഈ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്