എടപ്പാൾ മേഖലയിലെ കണ്ടെയ്‌ൻമെന്റ് സോണിൽ മാറ്റമില്ല

എടപ്പാൾ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടില്ല. എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ തന്നെ. വെള്ളിയാഴ്ച്ച മുതല്‍ എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന മേഖല കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയതായുള്ള ഉത്തരവ് വ്യാഴാഴ്ച്ച വൈകുന്നേരം ഇറങ്ങിയതോടെ പ്രതിഷേധവുമായി വ്യാപാരികളും, മറ്റും രംഗത്തിറങ്ങിയിരുന്നു. ഇതിനേ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഉച്ചക്ക് പൊന്നാനി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ തുടങ്ങിയവരുടെ യോഗം ചേരാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി ബ്ളോക് പഞ്ചായത്ത് ഹാളില്‍ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം തഹസില്‍ദാര്‍ വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ കണ്ടൈന്‍മെന്റ് സോണ്‍ ആക്കേണ്ടതിന്റെ ആവശ്യകത രണ്ട് പഞ്ചായത്തുകളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കി. 

എടപ്പാളിലെ രണ്ട് ജ്വല്ലറികളിലേയും കൂടി 21 ജീവവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളിലെ സമ്പര്‍ക്കപ്പട്ടികയിലെ ആളുകള്‍ 2000 ല്‍പ്പരം വരും. ഈ സാഹചര്യത്തില്‍ കണ്ടൈന്‍മെന്റ് സോണ്‍ ആക്കുക മാത്രമാണ് മാര്‍ഗ്ഗമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കി. വ്യാപാരി പ്രതിനിധികള്‍ ഓണ സമയത്ത് കടകള്‍ അടച്ചിടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തികമായും മറ്റുമുള്ള വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏകദേശം 100 ദിവസത്തോളം എടപ്പാള്‍ ജംഗ്ഷനിലെ കടകള്‍ അടച്ചിടേണ്ടി വന്നതും വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ സൂചിപ്പിച്ചു.  രോഗ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച ഇളവുകള്‍ അപ്പോള്‍ കൈക്കൊള്ളാമെന്ന് അധികൃതര്‍ പറഞ്ഞു.

എടപ്പാള്‍ പഞ്ചായത്തിലെ 1,8,9,10,11,12,16,17,18,19 വാര്‍ഡുകളും, വട്ടംകുളം പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളുമാണ് നാളെ മുതല്‍ കണ്ടൈന്‍മെന്റ് സോണുകളാക്കിയത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ച വരെ പ്രവര്‍ത്തിക്കാം. ടാക്സി വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുവാദമില്ല. അത്യാവശ്യ വിഷയങ്ങള്‍ക്ക് മാത്രമേ യാത്രാനുമതി ലഭിക്കൂ. എടപ്പാള്‍ ജംഗ്ഷനിലൂടെ ദീര്‍ഘ ദൂര യാത്രാ വാഹനങ്ങള്‍ക്ക് കടന്ന് പോകാവുന്നതാണ്. ഇത്തരം വാഹനങ്ങള്‍ക്ക് എടപ്പാളില്‍ നിര്‍ത്തിയിടാന്‍ അനുവാദമില്ല.

#360malayalam #360malayalamlive #latestnews

എടപ്പാൾ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടില്ല. എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ ക...    Read More on: http://360malayalam.com/single-post.php?nid=620
എടപ്പാൾ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടില്ല. എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ ക...    Read More on: http://360malayalam.com/single-post.php?nid=620
എടപ്പാൾ മേഖലയിലെ കണ്ടെയ്‌ൻമെന്റ് സോണിൽ മാറ്റമില്ല എടപ്പാൾ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടില്ല. എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ തന്നെ. വെള്ളിയാഴ്ച്ച മുതല്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്