1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ " പുസ്തകം സമർപ്പണം പൊന്നാനിയിൽ നടന്നു.

നോവലിസ്റ്റ് പി.സുരേന്ദ്രൻ്റെ1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന പുസ്തകത്തിൻ്റെ സമർപ്പണം പൊന്നാനിയിൽ നടന്നു. മലബാർ സമരത്തിൻ്റെ ഭാഗമായ പൊന്നാനി വെട്ടം പോക്കിരയകം തറവാട്ടിലാണ് പുസ്ത സമർപ്പണം നടന്നത്

മലബാർ സമരത്തിന്റെ ഓർമകൾ ഉണർത്തുന്ന നോവലിസ്റ്റ് പി. സുരേന്ദ്രൻ രചിച്ച ''1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ "  പുസ്തകം മലബാർ പോരാട്ടത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ സമർപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പൊന്നാനിയിലും സമർപ്പണ ചടങ്ങ് നടന്നത്. മലബാർ സമരത്തിന് വേദിയായ ഇടങ്ങളും, സമരത്തിൽ പങ്കെടുത്തവരുടെ പിൻതലമുറയിലുള്ളവരെ നേരിൽ കണ്ടുമാണ് പുസ്തകം രചിച്ചിട്ടുള്ളത്. മലബാർ സമരക്കാർക്ക് ഭക്ഷണം നൽകി സൽക്കരിച്ചു ചരിത്രത്തിൽ ഇടം നേടിയ വെട്ടം പോക്കിരയകം തറവാട് കാരണവർ വടകര മശ്ഹൂർ ആറ്റകോയ തങ്ങൾക്ക് നോവലിസ്റ്റ് പി സുരേന്ദ്രൻ പുസ്തകം സമർപ്പിച്ചു. ചടങ്ങിൽ മുൻ നഗരസഭ ചെയർമാൻ വി പി ഹുസൈൻ കോയ തങ്ങൾ,  പൊന്നാനി മഖദൂം മുത്തുകോയ തങ്ങൾ, ചരിത്രകാരൻ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, പബ്ലിസിറ്റി ചെയർമാർ മുഹമ്മദ് പൊന്നാനി, കെ.എം അബ്ദുറഹിമാൻ,  റഫീക്ക് പെരുമുക്ക്, കെ. മണികണ്ഠൻ, യു.കെ അമാനു ,എം .പി നിസാർ തുടങ്ങിയവർ സംബന്ധിച്ചു

#360malayalam #360malayalamlive #latestnews #book

നോവലിസ്റ്റ് പി.സുരേന്ദ്രൻ്റെ1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന പുസ്തകത്തിൻ്റെ സമർപ്പണം പൊന്നാനിയിൽ നടന്നു. മലബാർ സമരത്തിൻ്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=6187
നോവലിസ്റ്റ് പി.സുരേന്ദ്രൻ്റെ1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന പുസ്തകത്തിൻ്റെ സമർപ്പണം പൊന്നാനിയിൽ നടന്നു. മലബാർ സമരത്തിൻ്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=6187
1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ " പുസ്തകം സമർപ്പണം പൊന്നാനിയിൽ നടന്നു. നോവലിസ്റ്റ് പി.സുരേന്ദ്രൻ്റെ1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന പുസ്തകത്തിൻ്റെ സമർപ്പണം പൊന്നാനിയിൽ നടന്നു. മലബാർ സമരത്തിൻ്റെ ഭാഗമായ പൊന്നാനി വെട്ടം പോക്കിരയകം തറവാട്ടിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്