പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പുത്തൻ ആശയമായ കണ്ടൽ ചെടികളുടെ 2000 തൈകളും, വിവിധ നാട്ടുചെടികളുടെ തൈകളും ഉൽപ്പാദിപ്പിച്ചുകൊണ്ട് അയിരൂർ 14-ആം വാർഡിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യ നഴ്സറിയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫയുടെ അധ്യക്ഷതയിൽ പൊന്നാനി എം എൽ എ  പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.  ഇ. സിന്ധു പങ്കെടുത്തു. കെ ശ്രീഹരി പ്രകൃതി സംരക്ഷണഗാനാലാപനം ആലപിച്ചു. ജൈവ വൈവിദ്ധ്യ സമിതി കൺവീനർ എം. സുനിൽ സ്വാഗതവും വികസന സമിതി അധ്യക്ഷ  സൗദ അബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ കെ സക്കറിയ, ശാന്തകുമാരൻ, ടി എച്ച് മുസ്തഫ, സുനിൽദാസ്, അജീഷ ഷാനവാസ്, കെ ഉണ്ണികൃഷ്ണൻ,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി  വി ജയരാജൻ, വി ഇ ഒ  രൂപേഷ്, തൊഴിലുറപ്പ് ഓവർസിയർ  ജലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുധ കുട്ട്യേരി നന്ദി പറഞ്ഞ പരിപാടി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്,തൊഴിലുറപ്പ്, ജൈവവൈവിധ്യ സമിതി എന്നിവ ചേർന്നാണ്  സംഘടിപ്പിച്ചത്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പുത്തൻ ആശയമായ കണ്ടൽ ചെടികളുടെ 2000 തൈകളും, വി...    Read More on: http://360malayalam.com/single-post.php?nid=6183
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പുത്തൻ ആശയമായ കണ്ടൽ ചെടികളുടെ 2000 തൈകളും, വി...    Read More on: http://360malayalam.com/single-post.php?nid=6183
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ നഴ്സറി ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പുത്തൻ ആശയമായ കണ്ടൽ ചെടികളുടെ 2000 തൈകളും, വിവിധ നാട്ടുചെടികളുടെ തൈകളും ഉൽപ്പാദിപ്പിച്ചുകൊണ്ട് അയിരൂർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്