കുട്ടികളുടെ സംരക്ഷണം: കര്‍മപദ്ധതിയുമായി ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു

മലപ്പുറം ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈല്‍ഡ്ലൈന്‍ ഉപദേശകസമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് തലത്തില്‍ ബാലസംരക്ഷണമേഖലയിലുള്ള മുഴുവന്‍ കര്‍ത്തവ്യ വാഹകരുടെയും നേതൃത്വത്തില്‍ ബാലസംരക്ഷണ കാമ്പയിന്‍ ആരംഭിക്കുന്നതിനും തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ചൂഷണത്തിന് ഇടയാകാന്‍ സാധ്യതയുള്ള കുട്ടികളുടെ വിവരശേഖരണ രേഖ പുതുക്കാനും തീരുമാനിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തദ്ദേശസ്ഥാപനങ്ങളിലെ പൊതുസ്ഥലങ്ങളിലും, ജില്ലയിലെ തെരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബാലസംരക്ഷണ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ചുമര്‍ ചിത്രങ്ങളും സ്ഥാപിക്കാനും തീരുമാനിച്ചു. ബാലവിവാഹം തടയുന്നതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളില്‍ ബാലവിവാഹ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ബാലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ സജ്ജമാക്കുന്നതിനായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും മികച്ച ക്ലബുകള്‍ക്ക് ചൈല്‍ഡ്‌ലൈന്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂഷണങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍, ലഹരിയില്‍ നിന്നും സൈബര്‍ ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചയില്‍ സബ് ജഡ്ജും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ നൗഷാദലി.കെ, സി.ഡബ്ലു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌ക്കര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. ഹാരിസ് പഞ്ചിളി, വനിത-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. കെ അസീസ് സ്വാഗതവും ചൈല്‍ഡ് ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ നന്ദിയും പറഞ്ഞു. പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ആര്‍.പി.എഫ്, എസ്.ജെ.ഡി, കുടുംബശ്രീ, തൊഴില്‍, ഐ.റ്റി.ഡി.പി, ഫയര്‍ ആന്റ് റസ്‌ക്യൂ, നെഹ്റു യുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, തദ്ദേശഭരണം എന്നീ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈല്...    Read More on: http://360malayalam.com/single-post.php?nid=6175
മലപ്പുറം ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈല്...    Read More on: http://360malayalam.com/single-post.php?nid=6175
കുട്ടികളുടെ സംരക്ഷണം: കര്‍മപദ്ധതിയുമായി ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു മലപ്പുറം ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈല്‍ഡ്ലൈന്‍ ഉപദേശകസമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് തലത്തില്‍ ബാലസംരക്ഷണമേഖലയിലുള്ള മുഴുവന്‍ കര്‍ത്തവ്യ വാഹകരുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്