പദ്ധതികളില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന: തൊഴില്‍ വകുപ്പ് ഇ-ശ്രം ക്യാമ്പ് നടത്തി

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷ പദ്ധതികളില്‍ മുന്‍ഗണന നല്‍കുന്നതിനായി തൊഴില്‍വകുപ്പ് 'ഇ-ശ്രം ' രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തി. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെ പുതുതായി 25 ഭിന്നശേഷിക്കാര്‍ കൂടി ഇ- ശ്രം കാര്‍ഡ് നേടി. ജില്ലാ ലേബര്‍ ഓഫീസര്‍ പി.എസ് അനില്‍സാം, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.എം അംജാദ് എന്നിവര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ഡിഫ്രറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ വാസുദേവന്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, കോമണ്‍ സര്‍വ്വീസ് സെന്റര്‍ (സി.സി.സി)  ജില്ലാ മാനേജര്‍ പി ജലാലുദ്ദീന്‍, തൊഴില്‍ വകുപ്പ് ജില്ലാ ഓഫീസ് ക്ലര്‍ക്ക് പ്രഭാമുരളി തപാല്‍ വകുപ്പ് ജീവനക്കാരായ കെ വിജേഷ്, പി.ആര്‍ ആനന്ദ്, പി പാര്‍വ്വതി, എന്നിവര്‍ നേത്യത്വം നല്‍കി. അസംഘടിത തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാരെ പ്രത്യേകമായി ഇ-ശ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. രജിസ്റ്റര്‍ ചെയ്താല്‍ ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. ഇ-ശ്രം രജിസ്ട്രേഷന് ഡിസംബര്‍ 31 വരെയാണ് അവസരം. 16 മുതല്‍ 59 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ ഇതുവരെ ആകെ 24,829 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

#360malayalam #360malayalamlive #latestnews

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷ പദ്ധതികളില്‍ മുന്‍ഗണന നല്‍കുന്നതിനായി തൊഴില്‍വകുപ്പ് 'ഇ-...    Read More on: http://360malayalam.com/single-post.php?nid=6171
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷ പദ്ധതികളില്‍ മുന്‍ഗണന നല്‍കുന്നതിനായി തൊഴില്‍വകുപ്പ് 'ഇ-...    Read More on: http://360malayalam.com/single-post.php?nid=6171
പദ്ധതികളില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന: തൊഴില്‍ വകുപ്പ് ഇ-ശ്രം ക്യാമ്പ് നടത്തി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷ പദ്ധതികളില്‍ മുന്‍ഗണന നല്‍കുന്നതിനായി തൊഴില്‍വകുപ്പ് 'ഇ-ശ്രം ' രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തി. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്