അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് നാളെ 'ഇ-ശ്രം' രജിസ്‌ട്രേഷന്‍ ക്യാമ്പ്

മലപ്പുറം ജില്ലയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 11ന് 'ഇ-ശ്രം'രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 16 വയസിനും 59 വയസിനും ഇടയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇ.എസ്.ഐ, പി.എഫ്. എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും  ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരും ആയിരിക്കണം. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് 'ഇ-ശ്രം' കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇ-ശ്രം പോര്‍ട്ടലിലൂടെയുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാകും. രജിസ്‌ട്രേഷന് വരുന്നവര്‍ ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം  കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. മലപ്പുറം സിവില്‍ സ്റ്റേഷന് സമീപത്തുള്ളവര്‍ക്ക് ക്യാമ്പില്‍ എത്തിയും അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍/കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0483-2734814.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോ...    Read More on: http://360malayalam.com/single-post.php?nid=6161
മലപ്പുറം ജില്ലയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോ...    Read More on: http://360malayalam.com/single-post.php?nid=6161
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് നാളെ 'ഇ-ശ്രം' രജിസ്‌ട്രേഷന്‍ ക്യാമ്പ് മലപ്പുറം ജില്ലയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 11ന് 'ഇ-ശ്രം'രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്