ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും തയ്യാറായി

പെരുമ്പടപ്പ് പഞ്ചായത്തിൽ ഉൾപ്പെടുന്നതും പൊന്നാനി കോൾ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശവുമായ ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും തയ്യാറായി. തുരുത്തുമ്മൽ , ആമയം , ചെറവല്ലൂർ തുടങ്ങിയ മൂന്നു തുരുത്തുകളും പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ടു വാർഡുകളും ഉൾപ്പെടുന്ന ഈ പ്രദേശം ബിയ്യം കായലിനപ്പുറത്തുള്ള  ചെറവല്ലൂർ ഭാഗത്താണ്.

ഈ പ്രദേശത്തുള്ളവർക്ക്  പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലോ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഓഫീസുകളിലേക്കോ എത്തി ചേരണമെങ്കിൽ  ഒന്നുകിൽ തൃശൂർ ജില്ലയിലെ എ.ഇ.ഒ  ഓഫീസ് വഴിയോ അല്ലെങ്കിൽ നന്നംമുക്ക് പഞ്ചായത്ത് , വെളിയങ്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലൂടെ ചുറ്റി വളഞ്ഞു വരേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത് .

നിലവിലെ ബണ്ടു റോഡ് ബലപ്പെടുത്തി വീതി കൂട്ടി വലിയ റോഡായി പദ്ധതി കൊണ്ടുവന്നതെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റവും പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാൻ റോഡായി ചെറവല്ലൂർ ബണ്ട് റോഡിനെ മാറ്റി തീർക്കേണ്ടതുണ്ട് . ഇതിനൊരു പരിഹാരമായാണ് ചെറവല്ലൂർ ബണ്ട് റോഡിന് 2019-20 ബജറ്റിൽ 5 കോടി രൂപ അനുവദിച്ചത് .രണ്ടായിരത്തിലധികം കുടുംബങ്ങളുടെ യാത്രാ പ്രശ്നത്തിനാണ് ഇതോടെ ശാശ്വതമായ പരിഹാരമാകുന്നത് .

പൊന്നാനി എം എൽ എ നന്ദകുമാർ പൊതുമരാമത്ത്  വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 03.11.2021 ന് നിർദിഷ്ട പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി നടത്തേണ്ട "സോയിൽ ഇൻവസ്റ്റിഗേഷൻ" വർക്കിന്‌ 6,90,000/- രൂപക്കുള്ള ഭരണാനുമതി പി.ഡബ്ലി.യു.ഡി ചീഫ് എഞ്ചിനീയർ (ഡിസൈൻ) നൽകിയിരുന്നു .  ഈ പ്രവർത്തിക്കുള്ള "സാങ്കേതിക അനുമതി"05.11.2021 ന് പി.ഡബ്ലി.യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ(ഡിസൈൻ) നൽകിയിരുന്നു . ഒരു  മാസത്തിനുള്ളിൽ മണ്ണ് പരിശോധന ആരംഭിക്കുമെന്ന്  പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. മൊത്തം പദ്ധതി ചെലവ് 5 കോടി രൂപയാണ് .

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പഞ്ചായത്തിൽ ഉൾപ്പെടുന്നതും പൊന്നാനി കോൾ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശവുമായ ചെറവല്ലൂർ ബണ്ട് റോഡ് നിർമാണ...    Read More on: http://360malayalam.com/single-post.php?nid=6159
പെരുമ്പടപ്പ് പഞ്ചായത്തിൽ ഉൾപ്പെടുന്നതും പൊന്നാനി കോൾ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശവുമായ ചെറവല്ലൂർ ബണ്ട് റോഡ് നിർമാണ...    Read More on: http://360malayalam.com/single-post.php?nid=6159
ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും തയ്യാറായി പെരുമ്പടപ്പ് പഞ്ചായത്തിൽ ഉൾപ്പെടുന്നതും പൊന്നാനി കോൾ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശവുമായ ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും തയ്യാറായി. തുരുത്തുമ്മൽ , ആമയം , ചെറവല്ലൂർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്