സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി  ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന്  മുമ്പ് തീരുമാനത്തിലെത്തുകയും തുടർ ചർച്ചകൾ നടത്തുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. 

ബസ് ഉടമകൾ ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. 


മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.  

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തി...    Read More on: http://360malayalam.com/single-post.php?nid=6149
സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തി...    Read More on: http://360malayalam.com/single-post.php?nid=6149
സ്വകാര്യ ബസ് സമരം പിൻവലിച്ചു സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്